Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

text_fields
bookmark_border
University News
cancel

ബി​രു​ദ പ്ര​വേ​ശ​നം; ര​ജി​സ്‌​ട്രേ​ഷ​ന്‍ ഏ​ഴു​വ​രെ നീ​ട്ടി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ 2024 -’25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജൂ​ണ്‍ ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി.

അ​പേ​ക്ഷ പ്ര​ക്രി​യ​യു​ടെ അ​വ​സാ​ന​മാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ക്കേ​ണ്ട​ത്. ഫീ​സ​ട​ച്ച​തി​നു ശേ​ഷം വീ​ണ്ടും ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് എ​ടു​ക്ക​ണം. പ്രി​ന്റൗ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പ്ര​ക്രി​യ പൂ​ര്‍ണ​മാ​വു​ക​യു​ള്ളൂ.

പ്ല​സ് ടു/ ​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി മാ​ര്‍ക്ക് ലി​സ്റ്റ് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, പേ​ര്, ജ​ന​ന​ത്തീ​യ​തി എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​കൂ. റെ​ഗു​ല​ര്‍ അ​ലോ​ട്ട്‌​മെ​ന്റു​ക​ള്‍ക്കി​ട​യി​ല്‍ ഒ​രു​വി​ധ തി​രു​ത്ത​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. 2022, 2023, 2024 വ​ര്‍ഷ​ങ്ങ​ളി​ല്‍ വി.​എ​ച്ച്.​എ​സ്.​ഇ എ​ൻ.​എ​സ്.​ക്യു.​എ​ഫ് സ്കീ​മി​ല്‍ പ്ല​സ് ടു ​വി​ജ​യി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ൻ.​എ​സ്.​ക്യു.​എ​ഫ് ബോ​ര്‍ഡാ​ണ് അ​പേ​ക്ഷ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് പ്രി​ന്റൗ​ട്ടെ​ടു​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്റെ അ​വ​സാ​ന തീ​യ​തി വ​രെ അ​പേ​ക്ഷ എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം സ്റ്റു​ഡ​ന്റ് ലോ​ഗി​നി​ല്‍ത​ന്നെ ല​ഭ്യ​മാ​കും. എ​ഡി​റ്റ് ചെ​യ്യു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് നി​ര്‍ബ​ന്ധ​മാ​യും ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ (https://admission.uoc.ac.in/).

ഐ.​ടി.​എ​സ്.​ആ​റി​ല്‍ നാ​ലു​വ​ര്‍ഷ ബി​രു​ദം

പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വ​യ​നാ​ട് ചെ​ത​ല​യ​ത്തെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍ച്ചി​ല്‍ (ഐ.​ടി.​എ​സ്.​ആ​ർ) നാ​ലു വ​ര്‍ഷ ബി​രു​ദ​ത്തി​ന് അ​പേ​ക്ഷി​ക്കാം (2024 -25 അ​ക്കാ​ദ​മി​ക വ​ര്‍ഷം). ബി.​എ സോ​ഷ്യോ​ള​ജി ഓ​ണേ​ഴ്സ്, ബി.​കോം ഓ​ണേ​ഴ്സ് (ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍) കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം. യോ​ഗ്യ​ത: പ്ല​സ് ടു/ ​ത​ത്തു​ല്യം.

അ​പേ​ക്ഷ​ഫോ​റം ചെ​ത​ല​യം ഐ.​ടി.​എ​സ്.​ആ​റി​ലും സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ഫോ​റം ജൂ​ണ്‍ 10 വ​രെ ദ ​ഡ​യ​റ​ക്ട​ര്‍, ഐ.​ടി.​എ​സ്.​ആ​ര്‍, ചെ​ത​ല​യം പി.​ഒ, സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, വ​യ​നാ​ട്, പി​ന്‍: 673592 വി​ലാ​സ​ത്തി​ല്‍ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ക്യാ​പ് (സെ​ന്‍ട്ര​ലൈ​സ്ഡ് ര​ജി​സ്ട്രേ​ഷ​ന്‍ പ്രോ​സ​സ്) ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്തി​രി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 6282064516, 9645598986, 8879325457, 9744013474.

പ​രീ​ക്ഷ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യ​ര്‍മെ​ന്റ് & ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ വി​വി​ധ ബി.​വോ​ക് ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി) എം.​എ മ​ല​യാ​ളം, എം.​എ​സ്.​ഡ​ബ്ല്യൂ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationsEducation News
News Summary - Calicut University news
Next Story