കാലിക്കറ്റ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പ്രഥമ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം. സർവകലാശാല വകുപ്പുകളിൽ ഗവേഷണം നടത്തുന്നവരിൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ലാംഗ്വേജ് ഫാക്കൽറ്റികളിലായി 10 പേർക്കാണ് ഫെലോഷിപ്പ് ലഭിക്കുക. രണ്ടു വർഷമാണ് ഫെലോഷിപ്പിന്റെ കാലാവധി.
ആദ്യ വർഷം പ്രതിമാസം 32,000 രൂപയും അടുത്ത വർഷം പ്രതിമാസം 35,000 രൂപയും ലഭിക്കും. മൂന്നുവർഷത്തിനിടെ പി.എച്ച്.ഡി നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം അപേക്ഷകർ.
പ്രായ പരിധി ജനറൽ: 35 വയസ്. സംവരണ വിഭാഗങ്ങൾക്ക് 40. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ അയക്കേണ്ട തീയതി: ജൂലൈ 20. വിലാസം: ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, കാലിക്കറ്റ് സർവകലാശാല പി.ഒ 673635
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.