കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപുനര്‍മൂല്യനിര്‍ണയ ഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ രണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 2023 ജനുവരി 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2023 ജനുവരി ഒമ്പതിന് തുടങ്ങും.
പരീക്ഷഫലം
രണ്ടാം സെമസ്റ്റര്‍ എം.എഡ് ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
ഹെര്‍ബേറിയം അസിസ്റ്റന്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവിഭാഗത്തില്‍ ഹെര്‍ബേറിയം അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 9.30ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റ് വിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റില്‍.
ഡിസര്ട്ടേഷന് ഇവാല്വേഷന്‍
എസ്.ഡി.ഇ ഒന്നാം വര്‍ഷ എം.എ മലയാളം മേയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ ഡിസര്ട്ടേഷന് ഇവാല്വേഷന്‍ 2023 ജനുവരി നാലിന് കോഴിക്കോട് ഗുരുവായൂരപ്പന് കോളജില്‍ നടക്കും. വിശദ സമയക്രമം വെബ്സൈറ്റില്‍.
അദീബി ഫാസില്‍ മാർക്ക് ലിസ്റ്റ്
അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകള്‍ 22 മുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റാം. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 11 വരെ അപേക്ഷിക്കാം.
പൊസിഷന്‍ ലിസ്റ്റ്
ബി.എച്ച്.എ, ബി.ടി.എച്ച്.എം, ബി.കോം ഓണേഴ്സ്, ബി.കോം പ്രഫഷനല്‍ ഏപ്രില്‍ 2021 പരീക്ഷയുടെ പൊസിഷന്‍ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ നിശ്ചിത ഫീസടച്ച ചലാന്‍ രശീതി സഹിതം ബി.കോം വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.