കാലിഫോർണിയ യൂനിവേഴ്സിറ്റി ഗണിതശാസ്ത്ര വിദ്യാർഥികളെ വിളിക്കുന്നു
text_fieldsലോക തലത്തിൽ ഉന്നത റാങ്കിലുള്ള ലോസ് ആഞ്ജൽസിലെ കാലിഫോർണിയ യൂനിവേഴ്സിറ്റി (UCLA) രാജ്യാന്തര ഗണിത ശാസ്ത്ര വിദ്യാർഥികളെ വാസ്തവിക ലോക ഗവേഷണ പ്രോജക്ടുകളിലേക്ക് ക്ഷണിക്കുന്നു. Institute for Pure and Applied Mathematics (IPAM) ലെ Research in Industrial Projects for Students (RIPS) എന്ന പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗണിതത്തിന് പുറമെ statistics, computer science വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
സാംസ്കാരിക സമ്പന്നതക്കും ചരിത്രപരമായ ലാൻഡ്മാർക്കുകൾക്കും ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കും പേരുകേട്ട നഗരമായ ലോസ് ആഞ്ജൽസിന്റെ ഹൃദയഭാഗത്താണ് കാലിഫോർണിയ യൂനിവേഴ്സിറ്റി. സ്ഥിതിചെയ്യുന്നത്. ഉത്തരാധുനികതയുടെയും ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തിന്റെയും ചലനാത്മകമായ തെരുവുകൾ പര്യവേഷണം ചെയ്യാൻ ഇത് വിദ്യാർഥികളെ സഹായിക്കുന്നു.
പെസഫിക് തീരത്തെ ബീച്ചുകൾ മുതൽ ലോകപ്രശസ്ത ഹോളിവുഡ് വിനോദ വ്യവസായം വരെ ഈ നഗരത്തിന്റെ പ്രത്യേകതകളാണ്. ഈ പ്രോഗ്രാമിലൂടെ വിദ്യാർഥികൾ പ്രഫഷനൽ അനുഭവം നേടുക മാത്രമല്ല, തെക്കൻ കാലിഫോർണിയയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരമായ വൈവിധ്യവുമായി സമാനതകളില്ലാത്ത നേരനുഭവം ആസ്വദിക്കുകയും ചെയ്യും. കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്.
ഗണിതത്തിൽ ശക്തമായ പശ്ചാത്തലവും യഥാർഥ ലോകത്ത് ഗണിത ശാസ്ത്രം എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് കാണാനുള്ള താൽപര്യവുമുള്ള ബിരുദ വിദ്യാർഥികൾക്കാണ് ഇതിലവസരം ലഭിക്കുക. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്നതാണ്. സ്ത്രീകളുടെയും പാർശ്വവൽകൃത സമൂഹത്തിന്റെ പ്രതിനിധികളുടെയും അപേക്ഷകൾ IPAM സ്വാഗതം ചെയ്യുന്നു.
കമ്പ്യൂട്ടർ സയൻസ്, ഡാറ്റ വിശകലനം എന്നിവയിലെ അടിസ്ഥാന അറിവ് ഒരു തെരഞ്ഞെടുപ്പ് ഘടകമാണ്. ലഭ്യമായ പരിമിതമായ സ്ലോട്ടുകൾക്കായി ശക്തമായ മത്സരമാണ് പ്രതീക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് താഴെ കൊടുത്ത സൗകര്യങ്ങൾ ലഭ്യമാണ്.
- സ്റ്റൈപൻഡ്
- യാത്ര അലവൻസ്
- പാർപ്പിടവും ഭക്ഷണവും
- സൈറ്റ് സന്ദർശനം
- ഭാവിയിൽ പങ്കെടുക്കുന്ന കോൺഫെറൻസുകളിലേക്കുള്ള യാത്രാ പിന്തുണ
- അതിഥി പ്രഭാഷണങ്ങൾ
- ഗണിതം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ കരിയർ പര്യവേഷണം ചെയ്യാനുള്ള അവസരം
- റിപ്പോർട്ട് റൈറ്റിങ്ങിലും പ്രസന്റേഷനിലും വൈദഗ്ധ്യം ലഭിക്കുന്നു
2025 ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് RIPS ന്റെ സമയം. 2025 ഫെബ്രുവരി മൂന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. സാന്താ മോണിക്ക ബീച്ചുകളിൽനിന്ന് ഏകദേശം നാല് മൈൽ അകലെയാണ് യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്.
കൂടാതെ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമാണ് ഇത്. തീവ്രമായ ഗവേഷണ പരിശീലനത്തിന് പുറമെ സർഫിങ് പഠിക്കാനും ഹോളിവുഡ് സ്റ്റുഡിയോകൾ സന്ദർശിക്കാനും ദേശീയ പാർക്കുകളിലേക്ക് വാരാന്ത്യയാത്രകൾ നടത്താനും ലോസ് ആഞ്ജൽസിലെ വേനൽക്കാലം ആസ്വദിക്കാനും ഈ ഇന്റേൺഷിപ്പിലൂടെ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.