കലാമണ്ഡലത്തില്‍ എട്ടാം ക്ലാസിൽ അപേക്ഷ ക്ഷണിച്ചു
text_fieldsചെറുതുരുത്തി: കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേ ക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച, 2019 ജൂണ്‍ ഒന്നിന് 14 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പ െൺകുട്ടികൾക്കും അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് മൂന്ന് വിഷയത്തിന് അപേക്ഷിക്കാം. എ.എച്ച്.എസ്.എല്‍.സി പാസാകുന്ന വിദ്യാർഥികള്‍ക്ക് പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, എംഫില്‍, പിഎച്ച്.ഡി എന്നീ ക്രമത്തില്‍ പഠനം പൂര്‍ത്തിയാക്കാനാകും. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം നേരിട്ട് സമര്‍പ്പിക്കുകയോ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കുകയോ ചെയ്യാം. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്,
തിമില-പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം പുരുഷ വേഷം, ചുട്ടി എന്നീ വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രവും തുള്ളല്‍, കർണാടക സംഗീതം വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രവും അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റില്‍നിന്ന് (www.kalamandalam.org) ഏപ്രില്‍ മൂന്ന് മുതൽ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 22ന് വൈകീട്ട് നാലു മണി. മേയ് രണ്ടിന് അപേക്ഷകര്‍ക്ക് പൊതുവിജ്ഞാന പരീക്ഷ നടത്തും. ജൂണ്‍ ഒന്നിന് 14 വയസ്സ് പൂര്‍ത്തിയാകാത്ത, ഏപ്രില്‍ 22നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ അപേക്ഷകര്‍ക്കും ഹാള്‍ടിക്കറ്റ് ലഭിച്ചിെല്ലങ്കിലും പരീക്ഷയില്‍ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.