'കാറ്റ് -2022' പരീക്ഷ നവംബർ 27ന്; രജിസ്ട്രേഷൻ ആഗസ്റ്റ് മൂന്ന് മുതൽ
text_fieldsഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളമുള്ള മറ്റ് ബി-സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കാറ്റ് 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്) നവംബർ 27ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഗസ്റ്റ് മൂന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആണ്.
ഔദ്യോഗിക വെബ്സൈറ്റ് ആയ iimcat.ac.in ൽ ലൂടെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷാ നടപടികൾ സെപ്റ്റംബർ 14 വൈകീട്ട് അഞ്ചു മണിയോടെ അവസാനിക്കും. ഒക്ടോബർ 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അഹമ്മദാബാദ്, അമൃത്‌സർ, ബാംഗ്ലൂർ, ബോധ് ഗയ, കൽക്കട്ട, ഇൻഡോർ, ജമ്മു, കാശിപൂർ, കോഴിക്കോട്, ലഖ്‌നോ, നാഗ്പൂർ, റായ്പൂർ, റാഞ്ചി, റോഹ്തക്, സമ്പൽപൂർ, ഷില്ലോങ്, സിർമൗർ, തിരുച്ചിറപ്പള്ളി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ.ഐ.എമ്മുകളിൽ ബിരുദാനന്തര ബിരുദ, സഹ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കാറ്റ് വേണം.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. 100 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും വെര്‍ബല്‍ എബിലിറ്റി റീഡിങ്്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിങ്്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. ഓരോ വര്‍ഷവും ഏതാണ്ട് 2.44 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
യോഗ്യത: അപേക്ഷകർ 50 ശതമാനം മാർക്കോടെ ബിരുദം അഥവാ അല്ലെങ്കിൽ തത്തുല്യമായ CGPA. പിന്നാക്ക വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.