എസ്.ബി.ഐയിൽ സി.ബി ഓഫിസർ: 5447 ഒഴിവ്
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു (പരസ്യനമ്പർ CRPD/CBO/2023-24/18). ഇന്ത്യയൊട്ടാകെ 16 സർക്കിളുകളിലായി ആകെ 5447 ഒഴിവുകളുണ്ട് (റെഗുലർ 5280, ബാക്ക് ലോഗ് 167). കേരളം, ലക്ഷദ്വീപ് അടങ്ങിയ തിരുവനന്തപുരം എസ്.ബി.ഐ സർക്കിളിൽ 250 ഒഴിവുകളാണുള്ളത്. മലയാള ഭാഷാ പ്രാവീണ്യമുണ്ടാകണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/careers ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി, മെഡിക്കൽ/എൻജിനീയറിങ് ബിരുദം, ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 21-30. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം.
അപേക്ഷാ ഫീസ്: ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി ഡിസംബർ 12 വരെ അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിങ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഒബ്ജക്ടീവ് ടെസ്റ്റിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, ബാങ്കിങ് പരിജ്ഞാനം, സമ്പദ് വ്യവസ്ഥയെക്കുറിച്ച് പൊതു അവബോധം, കമ്പ്യൂട്ടർ അഭിരുചി എന്നിവയിൽ 120 ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് പരീക്ഷ. പരമാവധി മാർക്ക് 120. രണ്ടുമണിക്കൂറാണ് സമയം. തുടർന്ന് 30 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുമുണ്ട്. ലെറ്റർറൈറ്റിങ്, ഉപന്യാസം എന്നിവയിൽ 50 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും.
തെരഞ്ഞെടുക്കപ്പെടുന്നവരെ ബന്ധപ്പെട്ട സർക്കിളിൽ 36000-63840 രൂപ ശമ്പളനിരക്കിൽ സർക്കിൾ ബേസ്ഡ് ഓഫിസറായി നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, ചികിത്സാ സഹായം ഉൾപ്പെടെ ആനുകൂല്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.