Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CBSE Exam
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ 10, 12ാം...

സി.ബി.എസ്​.ഇ 10, 12ാം ക്ലാസ്​ ഫലം ഉടൻ; റോൾ നമ്പർ അറിയാൻ 'റോൾ നമ്പർ ഫൈൻഡർ'

text_fields
bookmark_border

ന്യൂഡൽഹി:10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാർഥികൾക്ക്​ റോൾ നമ്പർ അറിയുന്നതിന്​ സംവിധാനമൊരുക്കി സി.ബി.എസ്​.ഇ. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക്​ ഫലം അറിയാൻ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെ റോൾ നമ്പർ അറിയാം. വെബ്​സൈറ്റുകൾ: cbse.nic.in അ​ല്ലെങ്കിൽ cbse.gov.in.

ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്​ വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ അഡ്​മിഷൻ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുമ്പുതന്നെ പരീക്ഷകൾ റദ്ദാക്കിയിരുന്നു.

സി.ബി.എസ്​.ഇ റോൾ നമ്പർ എങ്ങനെ കണ്ടെത്താം?

1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രവേശിക്കുക

2. പേജിന്‍റെ താഴെയായി കാണുന്ന 'റോൾ നമ്പർ ഫൈൻഡർ' എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുക

3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ 'Continue' ഓപ്​ഷൻ നൽകണം

4. സി.ബി.എസ്​.ഇ 10 അല്ലെങ്കിൽ 12 ക്ലാസ്​ തിരഞ്ഞെടുക്കുക

5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂൾ കോഡ്​ ​അല്ലെങ്കിൽ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നൽകുക

6. ​സെർച്ച് ബട്ടണിൽ അമർത്തിയാൽ റോൾ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കിൽ റോൾ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടൻ പുറത്തുവിടുമെന്നാണ്​ വിവരം. പ്ലസ്​ടു പരീക്ഷഫലം ജൂലൈ 31ഓടെയും ലഭ്യമാകും. സി.ബി.എസ്​.ഇ പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇ​േന്‍റണൽ മാർക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSECBSE ResultsCBSE Roll Number Finder
News Summary - CBSE 10th 12th Result 2021 Board Releases Roll Number Finder Results Soon
Next Story