സി.ബി.എസ്.ഇ 10, 12ാം ക്ലാസ് ഫലം; ഡിജിലോക്കറിൽനിന്ന് സർട്ടിഫിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റായ result.cbse.nic.in ലൂടെയാണ് അറിയാനാകുക.
മുൻ വർഷങ്ങളിൽ ഫലപ്രഖ്യാപനസമയത്ത് ലക്ഷകണക്കിന് വിദ്യാർഥികൾ ഒരേസമയം വെബ്സൈറ്റിലേക്ക് എത്തിയതോടെ ഇവ നിശ്ചലമായിരുന്നു. അതിനാൽതന്നെ ഫലം അറിയാനായി വെബ്സൈറ്റിന് പുറമെ ഉമാങ് ആപ്പ്, എസ്.എം.എസ്, ഡിജിേലാക്കർ സംവിധാനങ്ങളും കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരുന്നു.
വിദ്യാർഥികൾക്ക് എളുപ്പത്തിൽ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലൂടെ ഡൗൺലോഡ് ചെയ്യാം. 10, 12 ക്ലാസുകളുടെ ഫലം ഇതിലൂെട ലഭ്യമാകും. കൂടാതെ സി.ബി.എസ്.ഇ മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇതിലൂടെ ലഭിക്കും.
ഡിജിലോക്കർ സംവിധാനം എങ്ങനെ ഉപയോഗിക്കാം
1. ഡിജിലോക്കർ വെബ്സൈറ്റായ digilocker.gov.in സന്ദർശിക്കുക
2. വെബ്ൈസറ്റിലെ 'education' വിഭാഗത്തിൽ 'Central Board Of Secondary Education' തെരഞ്ഞെടുക്കുക
3. ക്ലാസ് 10 പരീക്ഷ ഫലം, 12ാം ക്ലാസ് പരീക്ഷാഫലം, പത്താം ക്ലാസ് മാർക്ക് ഷീറ്റ്, 12ാം ക്ലാസ് മാർക്ക് ഷീറ്റ് എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക
4. സി.ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാർക്ക്ഷീറ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഡിജിലോക്കർ ആപ്പ് ഉപയോഗിക്കേണ്ട വിധം
1. പ്ലേ സ്റ്റോറിൽനിന്ന് ഡിജിലോക്കർ ആപ് ഡൗൺലോഡ് ചെയ്യുക
2. ആപ്പ് തുറന്നശേഷം 'Access Digilocker' ക്ലിക്ക് ചെയ്യണം
3. സി.ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്ത േഫാൺ നമ്പറും മറ്റു വിവരങ്ങളും നൽകുക
4. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാർക്ക്ഷീറ്റും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.