സി.ബി.എസ്.ഇ 10ാം ക്ലാസ്: 91.1% ; ഭാവന ശിവദാസിന് ഒന്നാം റാങ്ക്
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 91.1 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 500 ൽ 499 മാർക്ക് നേടി രാജ്യത്ത് ഒന്നാമതെത്തിയ 13 പേരിൽ പാലക്കാട് സ്വദേശി ഭാവന എൻ. ശിവദാസ് ഉൾപ്പെ ട്ടത് സംസ്ഥാനത്തിന് അഭിമാനമായി. 498 മാർക്ക് ലഭിച്ച 24 വിദ്യാർഥികൾ രണ്ടാം റാങ്കും 497 മാ ർക്ക് നേടിയ 58 വിദ്യാർഥികൾ മൂന്നാം റാങ്കും കരസ്ഥമാക്കി.
പാലക്കാട് ‘ലക്ഷ്മണ’യ ിൽ ഡോ. നവീൻ ശിവദാസിെൻറ മകളായ ഭാവന പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂൾ വിദ്യാർഥിയാ ണ്. സോഷ്യല്‍ സയൻസസിലാണ് ഒരു മാര്‍ക്ക് നഷ്ടമായത്.
തിരുവനന്തപുരമാണ് ഏറ്റവും ക ൂടുതൽ വിജയശതമാനം നേടിയ മേഖല (99.85 ശതമാനം). ചെന്നൈ (99 ശതമാനം), അജ്മീർ (95.89) എന്നീ മേഖലകളാ ണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കേരളത്തിൽനിന്ന് കോഴിക്കോട് സിൽവർ ഹിൽസ് പബ്ല ിക് സ്കൂളിലെ അഥീന എൽസ റോയി , തൃശൂർ നാട്ടിക തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ എ.എൻ. സൽമ, തൃശൂർ വരന്തരപ് പിള്ളി മുപ്ലിയം വിമല്‍ ജ്യോതി സെന്‍ട്രല്‍ സ്കൂളിലെ സിറിന്‍ക്സ സേവ്യർ എന്നിവർ രണ്ടാം റാങ്ക് നേടി.
2.25 ലക്ഷം വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിലും 57,256 പേർ 95 ശതമാനത്തിൽ കൂടുതലും മാർക്ക് നേടി. വിജയത്തിൽ പെൺകുട്ടികൾക്കാണ് മുൻതൂക്കം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി നേരേത്തയാണ് ഇത്തവണ പരീക്ഷഫലം.
സി.ബി.എസ്.ഇ: ഡില്‍വിന്‍ പ്രിന്‍സിന് ഒന്നാം റാങ്ക്
തൃശൂര്‍: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ കേള്‍വി ക്കുറവുള്ളവരുടെ വിഭാഗത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് ഡില്‍വിന്‍ പ്രിന്‍സിന്. തൃശൂര്‍ ദേവമാത സ്കൂൾ വിദ്യര്‍ഥിയാണ്. 500ല്‍ 493 മാര്‍ക്കാണ് നേടിയത്. സാമൂഹ്യശാസ്ത്രത്തില്‍ 100ല്‍ 100 മാര്‍ക്കുണ്ട്. ഇംഗ്ലീഷ് -99, മലയാളം -97, കണക്ക് -98, സയന്‍സ് -99 എന്നിങ്ങനെയാണ് ഡിൽവിെൻറ മാർക്ക്.
തൃശൂർ കിഴക്കുംപാട്ടുകര സരയു അപ്പാര്‍ട്മെൻറിൽ താണിക്കല്‍ വീട്ടില്‍ പ്രിന്‍സ്-പുഷ്പം ദമ്പതികളുടെ മകനാണ്. മാതാപിതാക്കള്‍ തൃശൂരില്‍ മെഡിക്കല്‍ സാമഗ്രികളുടെ ബിസിനസ് നടത്തുകയാണ്. സഹോദരി ഡോണ പ്രിന്‍സ് അക്കിക്കാവില്‍ ഡെൻറൽ കോളജില്‍ മൂന്നാം വര്‍ഷ ബി.ഡി.എസ് വിദ്യര്‍ഥിയാണ്.
മികച്ച ചിത്രകാരൻ കൂടിയാണ് ഡില്‍വിന്‍. സംസ്ഥാന, ജില്ല സ്കൂള്‍ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വീട്ടില്‍ ചിത്രം വരച്ച് പെയിൻറിങ് ചെയ്യുകയാണ് ഇഷ്ട വിനോദം. ചിത്രരചനയില്‍ രാജ രവിവർമ പുരസ്കാരം നേടിയിട്ടുണ്ട്. ദേവമാതയില്‍ സയന്‍സ് ഗ്രൂപ് പഠിച്ചശേഷം എന്‍ട്രന്‍സ് എഴുതി എൻജിനീയര്‍ ആകാനാണ് മോഹം.
ചെറുപ്പത്തില്‍ പനി വന്നതാണ് കേള്‍വിക്കുറവുണ്ടാകാൻ കാരണം. പഠനത്തിന് എല്ലാ ദിവസവും ചെലവഴിക്കില്ല. പഠിക്കുന്ന കാര്യങ്ങള്‍ എഴുതി ഓർമയില്‍ വെക്കും. സമയനിഷ്ഠ, ഭക്തി എന്നിവയാണ് വിജയ രഹസ്യം. വായന വളരെ ഇഷ്ടമാണ്.
ഭാവന ശിവദാസ് കേരളത്തിെൻറ സംഭാവന
പാലക്കാട്: സി.ബി.എസ്.ഇ പത്താംതരം പരീക്ഷഫലം പുറത്തുവന്നപ്പോൾ മുതൽ പാലക്കാട് ‘ലക്ഷ്മണ’യിൽ ഉത്സവപ്രതീതിയാണ്. സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ രാജ്യത്തുതന്നെ ഉയർന്ന മാര്‍ക്ക് നേടിയ പതിമൂന്ന് മിടുക്കരിലൊരാളായ ഭാവന എന്‍. ശിവദാസ് ഈ വീടിെൻറ സംഭാവനയാണ്.
പാലക്കാട്ടുകാർക്ക് പരിചിതനായ ഡോ. നവീൻ ശിവദാസിെൻറ മകളായ ഭാവന അച്ഛനും അമ്മക്കുമൊപ്പമിരുന്ന് പഠനവിശേഷങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ചു. അച്ഛനെപ്പോലെ ഡോക്ടറാകാനാണോ ആഗ്രഹമെന്ന ചോദ്യത്തിന് മാതാപിതാക്കളെ ഏറുകണ്ണിട്ട് നോക്കി ഭാവന പറഞ്ഞു- ‘എനിക്ക് എൻജിനീയറാവാനാണ് ആഗ്രഹം’. ചെറുപ്പം മുതൽ ഹൃദയത്തോട് ചേർത്തുവെക്കുന്ന മോഹം.
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്കാണ് പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂളിലെ ഈ വിദ്യാർഥിനി നേടിയത്. രാജ്യത്താകെ 13 വിദ്യാര്‍ഥികളാണ് 500ല്‍ 499 മാര്‍ക്കോടെ ഒന്നാംസ്ഥാനം പങ്കിട്ടത്. സോഷ്യല്‍ സയന്‍സിലാണ് ഭാവനക്ക് ഒരു മാര്‍ക്ക് നഷ്ടമായത്. പാലക്കാട് കുന്നത്തൂര്‍മേട് പൊലീസ് സ്േറ്റഷന് എതിര്‍വശത്താണ് വീട്. ദീപ്തിയാണ് മാതാവ്. മികച്ച പിന്തുണയാണ് അധ്യാപകരില്‍നിന്നും പ്രിന്‍സിപ്പൽ ശോഭ അജിത്തില്‍നിന്നും ലഭിച്ചതെന്നും ഭാവന പറഞ്ഞു.
സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാർഥികള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവൈനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ഥികളില്‍ 75 പേരും വിജയിച്ചു.
തിരുവനന്തപുരം പൂജപ്പുര ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോട്ടയം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, പത്തനംതിട്ട ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, ആലപ്പുഴ മായിത്തറ ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, എറണാകുളം കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, പാലക്കാട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, മലപ്പുറം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോഴിക്കോട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശ്ശേരി ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശ്ശേരി ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, കാസര്‍കോട് ഗവ. ബോയ്സ് സ്പെഷല്‍ ചില്‍ഡ്രന്‍സ് ഹോം എന്നീ ഹോമുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
സി.ബി.എസ്.ഇ: മികച്ച ഫലവുമായി കേന്ദ്രീയ വിദ്യാലയങ്ങൾ
ന്യൂഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി കേന്ദ്രീയ വിദ്യാലയങ്ങൾ. ഇത്തവണ പരീക്ഷയെഴുതിയ 99.47 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ചാണ് കേന്ദ്രീയ വിദ്യാലയങ്ങൾ ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര സർക്കാറിനു കീഴിലുള്ള ജവഹർ നവോദയ വിദ്യാലയങ്ങളും 98.57 ശതമാനം വിജയം കാഴ്ചവെച്ചു. അതേസമയം, സ്വകാര്യ സ്കൂളുകളുടെ വിജയ ശതമാനം 94.15 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.