സി.ബി.എസ്.ഇ 10ാം തരം കണക്കിന് ഇനി രണ്ട് തരം ചോദ്യപേപ്പർ
text_fieldsന്യൂഡൽഹി: ഗണിതശാസ്ത്രം കഠിനമായി തോന്നുന്ന വിദ്യാർഥികൾക്ക് ഒ രു കൈ സഹായവുമായി സി.ബി.എസ്.ഇ ബോർഡ്. 10ാം തരത്തിൽ പഠിക്കുന്നവരിൽ ക ണക്ക് പ്രയാസമുള്ള വിദ്യാർഥികൾക്കായി ബോർഡ് എളുപ്പമുള്ള ’ഇൗസി യർ ലെവൽ’ അഥവാ ബേസിക് ലെവൽ ചോദ്യപേപ്പർ കൂടി തയാറാക്കുന്നു. ഇനി മുതൽ പൊതുപരീക്ഷക്ക് കണക്കിന് ‘മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്’ എന്ന സാധാരണ ചോദ്യപേപ്പറും ‘മാത്തമാറ്റിക്സ് ബേസിക്’ എന്ന എളുപ്പമുള്ള പേപ്പറുമുണ്ടാവും. ഇതിൽ ഏത് വേണെമങ്കിലും വിദ്യാർഥിക്ക് തെരഞ്ഞെടുക്കാം.
എന്നാൽ, സാധാരണ ചോദ്യപേപ്പർ തെരഞ്ഞെടുക്കുന്നവർക്ക് ഏത് വിഷയത്തിലും തുടർപഠനം നടത്താമെങ്കിൽ എളുപ്പം ചോദ്യങ്ങളുള്ള പേപ്പർ തെരഞ്ഞെടുക്കുന്നവർക്ക് കണക്ക് പ്രധാനവിഷയമല്ലാത്ത സിലബസിൽ മാത്രമേ തുടർന്ന് പഠിക്കാനാവൂ. ആദ്യ പൊതുപരീക്ഷയെ നേരിടുന്ന വിദ്യാർഥികൾക്ക് അനുഭവപ്പെടുന്ന മാനസിക സമ്മർദം കുറക്കുന്നതിെൻറ ഭാഗമായാണ് പരിഷ്കാരം. രണ്ട് ചോദ്യപേപ്പറുകളും നിലവിലുള്ള സിലബസിെൻറ അടിസ്ഥാനത്തിലായിരിക്കും തയാറാക്കുക.
പരിഷയോടനുബന്ധിച്ച് ബന്ധപ്പെട്ട സ്കൂളുകൾ ബോർഡിെൻറ വെബ്സൈറ്റിൽ ഒാൺലൈനായി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ പട്ടിക സമർപ്പിക്കുന്നതിന് മുമ്പായി വിദ്യാർഥികൾ ഏത് പേപ്പർ ഉപയോഗിച്ചാണ് പരീക്ഷയെഴുതുന്നതെന്ന് വ്യക്തമാക്കണം. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് അടുത്ത തവണ മാത്തമാറ്റിക്സ് ബേസിക് പേപ്പർ ഉപയോഗിച്ച് പരീക്ഷയെഴുതാനും അവസരമുണ്ട്. അതുപോലെ മാത്തമാറ്റിക്സ് ബേസിക് പാസായ വിദ്യാർഥികൾക്ക് പിന്നീട് കണക്ക് പ്രധാനവിഷയമായി തുടർപഠനം നടത്തണമെന്നുണ്ടെങ്കിൽ വീണ്ടും മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പേപ്പർ ഉപയോയിച്ച് പരീക്ഷ എഴുതാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.