സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് ആദ്യ ടേം പരീക്ഷ നവംബർ -ഡിസംബർ മാസങ്ങളിൽ
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) പത്ത്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ആദ്യ ടേം പരീക്ഷ നവംബർ -ഡിസംബർ മാസങ്ങളിലായി നടക്കും. പുതുക്കിയ സിലബസും സാമ്പിൾ പേപ്പറുകളും സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. പരീക്ഷ ടൈംടേബിൾ ഒക്ടോബർ പകുതിയോടെ ലഭ്യമാകും.
ഈ അധ്യയന വർഷം വിഭജിച്ച് രണ്ടു ടേമുകളിലായി പരീക്ഷ നടത്താൻ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് സി.ബി.എസ്.ഇ രണ്ടുടേമുകളായി പരീക്ഷ നടത്തുന്നത്.
രണ്ടാംടേം പരീക്ഷ 2022 മാർച്ച് -ഏപ്രിൽ മാസങ്ങളിലായി നടക്കും. രണ്ടുടേമുകളുടെയും മാർക്കിന്‍റെ അടിസ്ഥാനത്തിലാകും അന്തിമഫലം.
ആദ്യടേമിൽ മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. 90 മിനിറ്റായിരിക്കും പരീക്ഷ. സിലബസിന്‍റെ 50 ശതമാനത്തിൽനിന്ന് ചോദ്യങ്ങളുണ്ടാകും.
സി.ബി.എസ്.ഇ 2021-22 പുതുക്കിയ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യടേമിലെ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ പാഠഭാഗങ്ങളും ചോദ്യ പാറ്റേണുകളുമുണ്ട്.
അതേസമയം, പത്ത് -പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികളുടെ പട്ടിക സമർപ്പിക്കാൻ ബോർഡ് സ്കൂളുകേളാട് ആവശ്യപ്പെട്ടു. www.cbse.gov.in വെബ്സൈറ്റിലൂടെ സ്കൂളുകൾക്ക് വിവരങ്ങൾ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.