സി.ബി.എസ്.ഇ പരീക്ഷ; നൈപുണ്യാധിഷ്ഠിത ചോദ്യം കൂടുതൽ ഉൾപ്പെടുത്തും
text_fieldsപത്താം ക്ലാസിൽ
40 ശതമാനവും 12ാം ക്ലാസിൽ 30 ശതമാനവും ആണ് ഉൾപ്പെടുത്തുക
ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 40 ശതമാനവും 12ാം ക്ലാസിൽ 30 ശതമാനവും അഭിരുചി, നൈപുണി അധിഷ്ഠിത ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി. ലോക്സഭയിൽ എഴുതിനൽകിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ഒബ്ജക്ടീവ്, കൺസ്ട്രക്ടീവ് റെസ്പോൺസ്, അസേർഷൻ, റീസണിങ് തുടങ്ങി ബഹുവിധ ചോദ്യങ്ങളിലൂടെ വിദ്യാർഥികളുടെ അഭിരുചിയും നൈപുണ്യവും തിരിച്ചറിയാനാണ് ശ്രമിക്കുക. ഫെബ്രുവരിയിലാണ് സി.ബി.എസ്.ഇ 10, 12 ക്ലാസ് തിയറി പരീക്ഷ നടത്തുക. നൈപുണ്യാധിഷ്ഠിത പഠനം, പരീക്ഷണങ്ങൾ, കലയും കളിയും കഥപറച്ചിലും ഉൾച്ചേർത്തുള്ള ആഹ്ലാദകരമായ ബോധനരീതി, യോഗ്യരായ കൗൺസലർമാരെ ഉപയോഗപ്പെടുത്തൽ തുടങ്ങിയവ 2020ൽ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.