സി.ബി.എസ്.ഇ: ചെലവിന് ആനുപാതികമായി ഫീസ് നിർദേശിച്ച് സർക്കാർ
text_fieldsകൊച്ചി: ചെലവിന് ആനുപാതിക ഫീസ് മാത്രമേ ഈ അധ്യയന വർഷം സി.ബി.എസ്.ഇ സ്കൂളുകൾ ഈടാക്കാവൂവെന്ന സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ കഴിയണമെന്ന് ഹൈകോടതി.
എങ്ങനെ ഇത് നടപ്പാക്കണമെന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികളും ചെലവും വരവും സംബന്ധിച്ച്് സ്കൂളുകള്‍ നൽകിയിരിക്കുന്ന രേഖകളും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരിശോധിക്കാനാകുമോയെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
വരവും ചെലവും സംബന്ധിച്ച് സ്കൂളുകള്‍ നൽകിയ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന സി.ബി.എസ്.ഇ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു.
കോവിഡ് വ്യാപകമായിട്ടും അണ് എയ്ഡഡ് സ്കൂളുകള്‍ ഫീസ് കുറക്കാത്തത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. രോഗ സാഹചര്യം കണക്കിലെടുത്ത് ഈ അക്കാദമിക് വര്‍ഷം ചെലവിന് ആനുപാതിക ഫീസേ ഈടാക്കാവൂവെന്ന് കോടതി നേരേത്ത നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സമാന നിർദേശത്തോടെ ഡിസംബര്‍ രണ്ടിന് സർക്കാർ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചു. തുടർന്നാണ് ഉത്തരവ് എങ്ങനെ നടപ്പാക്കാനാകുമെന്ന് കോടതി ആരാഞ്ഞത്. വിഷയത്തിൽ സി.ബി.എസ്.ഇയുടെ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫീസിെൻറ കാര്യത്തിൽ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിെൻറ തോളിലേക്ക് കൈമാറി സി.ബി.എസ്.ഇ കൈകഴുകുന്നത് നിര്‍ഭാഗ്യകരമാണ്.
സര്‍ക്കുലര്‍ പുറപ്പെടുവിച്ചാലും അത് നടപ്പാക്കാനുള്ള അധികാരമില്ലെന്നാണ് സി.ബി.എസ്.ഇ പറയുന്നത്. അതിനാല്‍ ഔദ്യോഗിക നടപടിയുടെ ഭാഗമായി മാത്രം ഫീസിെൻറ കാര്യത്തിൽ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പറപ്പെടുവിക്കേണ്ടതില്ല. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാൻ സി.ബി.എസ്.ഇ ഇനി ഒന്നും ചെയ്യേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി നിർദേശിച്ചിട്ടും ചില രക്ഷിതാക്കള്‍ ഇതുവരെ ആദ്യ ടേം ഫീസ് അടച്ചിട്ടില്ലെന്ന് സ്കൂളുകള്‍ക്കായി ഹാജരായ അഭിഭാഷകന് അറിയിച്ചു. തുടർന്ന് ആദ്യഘട്ട ഫീസ് ഡിസംബര്‍ 17നകം അടക്കാൻ കോടതി രക്ഷിതാക്കൾക്ക് അന്ത്യശാസന നൽകി. അല്ലാത്തപക്ഷം മുന്‍ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യത്തിന് അവര്‍ അര്ഹരായിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ വീണ്ടും 17ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.