കോവിഡ്: പരീക്ഷ മാറ്റിവെക്കാൻ സി.ബി.എസ്.ഇക്കുമേൽ സമ്മർദം
text_fieldsന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ 10, 12 ക്ലാസുകളിെല ബോർഡ് പരീക്ഷകൾ നീട്ടിെവക്കാൻ സി.ബി.എസ്.ഇക്കുമേൽ സമ്മർദം. നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിേപ്പാർട്ടുകളുണ്ട്. തുടർച്ചയായി ഒന്നര ലക്ഷം പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ േബാർഡ് പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
പരീക്ഷയുമായി മുന്നോട്ടുപോകുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സി.ബി.എസ്.ഇ അറിയിച്ചത്. ഇതിനെതിരെ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തുവരുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കടക്കം കത്തയക്കുകയും ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവളും പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി വന്നു. ഡൽഹിയിൽ ആറു ലക്ഷം വിദ്യാർഥികളും ലക്ഷം അധ്യാപകരുമാണ് പരീക്ഷയുടെ ഭാഗമാവുക. ഇത് വലിയ വിപത്തിലേക്കാണ് വഴിവെക്കുക എന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷത്തോളം വിദ്യാർഥികൾ ഒപ്പിട്ട ഓൺലൈൻ നിവേദനം സർക്കാറിന് നൽകിയിരുന്നു.
10ാം ക്ലാസ് പരീക്ഷ മേയ് നാലുമുതൽ ഏഴുവരേയും, 12ാം ക്ലാസ് പരീക്ഷ മേയ് നാലു മുതൽ 15 വരേയുമാണ് സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.