10,12 ബോർഡ് പരീക്ഷകളെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: 10, 12 ബോർഡ് പരീക്ഷകളെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സി.ബി.എസ്.ഇ). ബോർഡ് പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കൾ പൂർത്തീകരിച്ചുവരികയാണെന്നും സി.ബി.എസ്.ഇ അറിയിച്ചു.
2024 ഫെബ്രുവരി 15നാണ് 10ാം ക്ലാസ് ബോർഡ് പരീക്ഷ തുടങ്ങുന്നത്. മാർച്ച് 15ന് അവസാനിക്കും. ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ടുവരെയാണ് 12 ംാ ക്ലാസ് പരീക്ഷ.
സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് വഴി ബോർഡ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നുവെന്നും വ്യാജ ചോദ്യപേപ്പറുകളുടെ ലിങ്കുകളുമാണ് ആളുകൾ പ്രചരിപ്പിക്കുന്നത്. വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും കടുത്ത ആശങ്കക്ക് കാരണമായിട്ടുണ്ട് ഇത്തരം പ്രചാരണങ്ങൾ. ഇത്തരം വ്യാജവാർത്തകളുടെ ലിങ്കുകൾ പങ്കുവെക്കുന്ന വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, അവർ ചോദ്യപേപ്പറുകളുടെ വ്യാജ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുകയും ഈ പേപ്പറുകൾ ആക്‌സസ് ചെയ്യുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
നിരുത്തരവാദപരമായ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികളിലും പൊതുജനങ്ങളിലും ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതായും ബോർഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് സി.ബി.എസ്.ഇയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.