സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 99.37 ആണ് വിജയശതമാനം. cbseresults.nic.in അല്ലെങ്കിൽ cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ് (UMANG) ആപ്പ് വഴിയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്.എം.എസ് സംവിധാനത്തിലൂടെയും ഫലമറിയാം. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ രാജ്യത്ത് ഒന്നാമതെത്തിയത്. 99.89 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖലയിലുണ്ടായത്.
99.67 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറുമേനി വിജയം നേടി. 12,96,318 പേർ ഉന്നത പഠനത്തിന് അർഹത നേടി.
10, 12ാം ക്ലാസ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് റോൾ നമ്പർ അറിയുന്നതിന് സി.ബി.എസ്.ഇ സംവിധാനമൊരുക്കിയിരുന്നു. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കൂ. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.nic.in അല്ലെങ്കിൽ cbse.gov.in ലൂടെ റോൾ നമ്പർ അറിയാം. ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതിന് മുമ്പുതന്നെ പരീക്ഷകൾ റദ്ദാക്കിയിരുന്നു.
1304561 ലക്ഷം വിദ്യാർഥികളുടെ ഫലമാണ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചത്. കോവിഡ് സാഹചര്യത്തിൽ പൊതു പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. മുൻ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.