Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇ പ്ലസ് ടു...

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലക്ക്

text_fields
bookmark_border
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലക്ക്
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയശതമാനം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലക്കാണ്. ഫലം അറിയാൻ വെബ് സൈറ്റ് സന്ദർശിക്കുക: cbseresults.nic.in, results.cbse.nic.in, cbse.gov.in, digilocker.gov.in

98.83 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. 98.16 ശതമാനം വിജയത്തോടെ ബംഗളൂരു രണ്ടാമതും 97.79 ശതമാനം വിജയത്തോടെ ചെന്നൈ മൂന്നാമതുമെത്തി. വിദ്യാലയങ്ങളിൽ 98.54 ശതമാനം വിജയത്തോടെ കേ​ന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാമതെത്തി. കഴിഞ്ഞ വർഷം 99.37 ശതമാനമായിരുന്നു വിജയം. വിജയശതമാനത്തിൽ ആൺകുട്ടികളേക്കാൾ മുന്നിലെത്തിയത് പെൺകുട്ടികളായിരുന്നു. പെൺകുട്ടികൾ 94.54 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികളിൽ 91.25 ശതമാനം പേർ വിജയിച്ചു.

ഇത്തവണ രണ്ട് ടേം ആയാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയത്. നവംബർ- ഡിസംബർ മാസങ്ങളിലായിരുന്നു ഒന്നാം ടേം പരീക്ഷ. ഏപ്രിൽ 26 മുതൽ ജൂൺ നാല് വരെയായിരുന്നു രണ്ടാം ടേം പരീക്ഷ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse plus twocbse exam resultscbse exam resultscbse exam resultscbse exam resultscbse exam resultscbse exam resultscbse resultscbse resultscbse resultscbse resultscbse resultscbse results
News Summary - CBSE plus two results out
Next Story