10ൽ മൂന്ന് ഭാഷകൾ പഠിക്കണം; അഞ്ച് വിഷയങ്ങളിൽ വിജയിക്കണം
text_fieldsന്യൂഡൽഹി: സെക്കൻഡറി, ഹയർ സെക്കൻഡറി അക്കാദമിക ഘടനയിൽ മാറ്റം വരുത്താനൊരുങ്ങി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ). 10ാം ക്ലാസിൽ രണ്ട് ഭാഷകൾ പഠിക്കുന്നത് മൂന്നാക്കണമെന്നാണ് നിർദേശിച്ച് പ്രധാന മാറ്റം. അതിൽ രണ്ട് ഭാഷകൾ ഇന്ത്യനായിരിക്കണം. അതുപോലെ 10ാം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ വിജയവും അനിവാര്യമാണ്.
12ാം ക്ലാസിൽ ഒന്നിന് പകരം രണ്ട് ഭാഷകൾ പഠിക്കാനാണ് നിർദേശം. അതിൽ ഒരെണ്ണം മാതൃഭാഷയായിരിക്കണം. ഹയർ സെക്കൻഡറിക്ക് ആറ് വിഷയങ്ങളിൽ വിജയം അനിവാര്യമാണ്.
നിലവിൽ പരമ്പരാഗത സ്കൂൾ പാഠ്യപദ്ധതിയിൽ സംഘടിത ക്രെഡിറ്റ് സംവിധാനം ഇല്ല. സി.ബി.എസ്.സി നിർദ്ദേശം അനുസരിച്ച് ഒരു മുഴുവൻ അധ്യയന വർഷം 40 ക്രെഡിറ്റുകൾ ഉൾക്കൊള്ളുന്നതാണ്.
പത്താം ക്ലാസിൽ ക്രെഡിറ്റ് അധിഷ്‌ഠിത സംവിധാനത്തിന് കീഴിൽ, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (രണ്ട് ഭാഷകളും ഗണിതം, സയൻസ്, സോഷ്യൽ സ്റ്റഡീസ് എന്നിവയുൾപ്പെടെ മൂന്ന് പ്രധാന വിഷയങ്ങളും) പകരം 10 വിഷയങ്ങൾ (ഏഴ് പ്രധാന വിഷയങ്ങളും മൂന്ന് ഭാഷകളും) വിദ്യാർഥികൾ വിജയിക്കണം.
9, 10, 11, 12 ക്ലാസുകളിലെ അക്കാദമിക് ഘടനയിലെ മാറ്റങ്ങളുടെ രൂപരേഖ കഴിഞ്ഞ വർഷം അവസാനത്തോടെ സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന മേധാവികൾക്കും അയച്ചിരുന്നു. 2023 ഡിസംബർ അഞ്ചിനകം ഇതെ കുറിച്ച് അഭിപ്രായം അറിയിക്കണമെന്നായിരുന്നു അവർക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.