സി.ബി.എസ്.ഇ: ഒറ്റ പെൺകുട്ടി സ്കോളർഷിപ്; അപേക്ഷ 23 വരെ
text_fieldsന്യൂഡൽഹി: 2024ൽ പത്താം ക്ലാസ് വിജയിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് ഒറ്റ പെൺകുട്ടിക്കുള്ള മെരിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി ഡിസംബർ 23 വരെ അപേക്ഷിക്കാം. രക്ഷാകർത്താക്കൾക്ക് അവരുടെ ഏക സന്താനമായിരിക്കണം.
അർഹത: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ 70 ശതമാനം മാർക്കിൽ കുറയാതെ പാസാകണം. 11/12 ക്ലാസ് ട്യൂഷൻ ഫീസ് പ്രതിമാസം 2500/3000 രൂപയിൽ കവിയാൻ പാടില്ല.
എൻ.ആർ.ഐ അപേക്ഷകർക്ക് 6000 രൂപ വരെയാകം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപക്ക് താഴെയാവണം. പ്രതിമാസം 1000 രൂപ തോതിൽ രണ്ടുവർഷത്തേക്കാണ് സ്കോളർഷിപ്. 11ാം ക്ലാസ് പരീക്ഷയിൽ 70 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് 12ാം ക്ലാസിലേക്ക് കടക്കുന്നവർക്ക് സ്കോളർഷിപ് പുതുക്കി വാങ്ങാവുന്നതാണ്.
സ്കോളർഷിപ് വിജ്ഞാപനവും വിശദവിവരങ്ങളും www.cbse.gov.inൽ ലഭിക്കും. പുതിയ അപേക്ഷയും പുതുക്കൽ അപേക്ഷയും വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഒരുമിച്ച് ജനിക്കുന്ന എല്ലാ കുട്ടികളെയും ഒറ്റ പെൺകുട്ടിയായി പരിഗണിക്കും. യോഗ്യതാ പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ മെരിറ്റടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.