അധ്യാപകരെ ചൂഷണം ചെയ്യുന്ന സ്കൂളുകൾക്ക് സി.ബി.എസ്.ഇ താക്കീത്
text_fieldsമലപ്പുറം: അധ്യാപകരെ മറ്റ് േജാലികൾ എടുപ്പിക്കുകയും തുച്ഛശമ്പളം നൽകുകയും ചെയ്യുന്ന അഫിലിയേറ്റഡ് സ്കൂളുകൾക്കെതിരെ സി.ബി.എസ്.ഇയുടെ ഉത്തരവ്. അഫിലിയേഷൻ ബൈലോയും സർക്കാർ നിയമങ്ങളും പാലിക്കാത്ത മാനേജ്മെൻറുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് സി.ബി.എസ്.ഇ മുന്നറിയിപ്പ് നൽകി. മാനേജ്മെൻറുകൾക്കെതിരായ പരാതി വർധിച്ചുവരികയാണ്.
വ്യക്തമായ ചട്ടമുണ്ടായിട്ടും അധ്യാപകരുടെ അവകാശങ്ങൾ ചില മാനേജ്മെൻറുകൾ ഗൗനിക്കുന്നില്ല. ചിലയിടങ്ങളിൽ ശമ്പളം വെട്ടിക്കുറച്ചാണ് നൽകുന്നത്. നൽകിയ ശമ്പളം പലയിടത്തും തിരിച്ചെടുക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും താമസിപ്പിക്കുന്നതായ പരാതി വ്യാപകമാണ്.
ജോലിക്കയറ്റമോ ക്ഷേമപദ്ധതികളോ ഇവർക്കില്ല. മറ്റ് ജോലികൾ എടുപ്പിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അധ്യാപകരുടെ പ്രഫഷനൽ വളർച്ച, പരാതി പരിഹാര സംവിധാനം എന്നിവക്ക് സംവിധാനമില്ല. മാനേജ്മെൻറുകളുടെ മാനസിക പീഡനം മൂലം അധ്യാപകർ ഭയാശങ്കയിലാണ് ജോലി ചെയ്യുന്നത്. ഇത് പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. മുഴുവൻ അഫിലിയേറ്റഡ് സ്കൂളുകളും അധ്യാപക നിയമനം, സേവനവേതന വ്യവസ്ഥ എന്നിവ സംബന്ധിച്ച് വ്യക്തമായ ചട്ടക്കൂട് ഉണ്ടാക്കണമെന്നും സി.ബി.എസ്.ഇ സർക്കുലർ പറയുന്നു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം, സംസ്ഥാന സർക്കാർ ചട്ടങ്ങൾ, അഫിലിയേഷൻ ബൈലോ എന്നിവയിലെ വ്യവസ്ഥകൾ ഇതിന് മാനദണ്ഡമാക്കണം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്രമവും യോഗ്യത മാനദണ്ഡവും മാനേജ്മെൻറുകൾ കർശനമായി പാലിക്കണം. നടപടിക്രമം ലംഘിക്കുന്നതായി കെണ്ടത്തുന്ന സ്കൂളുകളുടെ അഫിലിയേഷൻ നഷ്ടമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.