ആസാദ് ഫെലോഷിപ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഗവേഷണത്തിന് നൽകിയിരുന്ന മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് (എം.എ.എൻ.എഫ് ) പുനഃസ്ഥാപിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്‌മൃതി ഇറാനി. എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് എം.എ.എൻ.എഫ് പുനഃസ്ഥാപിക്കില്ലെന്ന് മന്ത്രി മറുപടി നൽകിയത്.
കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിലും മന്ത്രി ഇതേ ഉത്തരം ആവർത്തിച്ചിരുന്നു. എം.എ.എൻ.എഫും മറ്റു മന്ത്രാലയങ്ങൾ നൽകുന്ന ഫെലോഷിപ്പുകളും ഒരുമിച്ച് ലഭിക്കുന്ന അവസ്ഥ ഉണ്ടാകുന്നതിനാലാണ് കഴിഞ്ഞ വർഷം മുതൽ ഇത് നിർത്തലാക്കിയതെന്നാണ് മന്ത്രി പറയുന്നത്.
എന്നാൽ, എം.എ.എൻ.എഫ് ലഭിക്കുന്ന ഒരാൾക്ക് ഒരേസമയം മറ്റൊരു ഫെലോഷിപ് സ്വീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി നൽകിയ രേഖയിൽതന്നെ സമ്മതിക്കുന്നുണ്ടെന്നും വിഷയം വിദ്യാഭ്യാസം സംബന്ധിച്ച പാർലമെന്‍ററി സമിതിയിൽ ഉന്നയിക്കുമെന്നും ടി.എൻ പ്രതാപൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.