കേന്ദ്ര സായുധ പൊലീസ് സേനയിൽ അസിസ്റ്റന്റ് കമാൻഡന്റ്: 357 ഒഴിവുകൾ; പരീക്ഷ ആഗസ്റ്റ് മൂന്നിന്
text_fieldsകേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുകളെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി ആഗസ്റ്റ് മൂന്നിന് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ . മാർച്ച് 25ന് വൈകീട്ട് ആറുവരെ https://upsconline.gov.inൽ അപേക്ഷിക്കാം. തിരുത്തുന്നതിന് മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നുവരെ അവസരം ലഭിക്കും.ഒഴിവുകൾ: വിവിധ സേനകളിലായി 357 ഒഴിവുകളാണുള്ളത് (ബി.എസ്.എഫ് 24, സി.ആർ.പി.എഫ് 204, സി.ഐ.എസ്.എഫ് 92, ഐ.ടി.ബി.പി 04, എസ്.എസ്.ബി 33)
യോഗ്യത: പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നിന് 20 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയാനും പാടില്ല. 2000 ആഗസ്റ്റ് രണ്ടിനു മുമ്പോ 2005 ആഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും കേന്ദ്രസർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത സർവകലാശാല ബിരുദം വേണം. ഫലം കാത്തിരിക്കുന്നവർക്കും 2025ൽ അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഫീസില്ല.
സെലക്ഷൻ: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്/കായികക്ഷമതാ പരീക്ഷ, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.