സെൻട്രൽ സൈക്യാട്രി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ, എം.ഫിൽ, പിഎച്ച്.ഡി
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2023 മേയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 19ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ഗുവാഹതി, അഹ്മദാബാദ്, റാഞ്ചി നഗരങ്ങളിൽ നടത്തുന്ന അഖിലേന്ത്യ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ് ലഭിക്കും.
കോഴ്സുകൾ: ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ്- സീറ്റുകൾ -23. ഒരുവർഷമാണ് പഠനകാലാവധി. യോഗ്യത- ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ അല്ലെങ്കിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ്. പ്രതിമാസ സ്കോളർഷിപ് 2500 രൂപ. എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി) രണ്ടു വർഷം. സീറ്റുകൾ -21. യോഗ്യത- എം.എ, എം.എസ് സി സൈക്കോളജി (55 ശതമാനം മാർക്കിൽ കുറയരുത്). പ്രതിമാസ സ്കോളർഷിപ് 2500 രൂപ.
എം.ഫിൽ (സൈക്യാട്രിക് സോഷ്യൽ വർക്) രണ്ടു വർഷം. സീറ്റുകൾ -15. യോഗ്യത- മാസ്റ്റേഴ്സ് ഇൻ സോഷ്യൽ വർക് (എം.എസ്.ഡബ്ല്യൂ-55 ശതമാനം മാർക്കിൽ കുറയരുത്). പ്രതിമാസ സ്കോളർഷിപ് 2500 രൂപ. പിഎച്ച്.ഡി (ക്ലിനിക്കൽ സൈക്കോളജി) രണ്ടു വർഷം, സീറ്റുകൾ -4. യോഗ്യത- എം.ഫിൽ (മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി). പ്രതിമാസ സ്കോളർഷിപ് 2500 രൂപ.
എം.ഫിൽ കോഴ്സിലേക്കുള്ള യോഗ്യതാപരീക്ഷയിൽ എസ്.സി/എസ്.ടി/ ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതിയാകും. അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് വഴി ഓൺലൈനായി ഫീസ് അടക്കാം. പ്രവേശന വിജ്ഞാപനം www.cipranchi.nic.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.