കേന്ദ്രസർവകലാശാല യു.ജി, പി.ജി സീറ്റുകൾ വെട്ടിക്കുറച്ചു
text_fieldsകാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ യു.ജി, പി.ജി സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചു. 20 മുതൽ 40 ശതമാനം വരെയാണ് ചില കോഴ്സുകളിൽ സീറ്റുകളുടെ എണ്ണം കുറച്ചത്. അധ്യാപക-വിദ്യാർഥി അനുപാതം ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് കേന്ദ്ര സർവകലാശാല പഠനം ലക്ഷ്യമിട്ട നൂറുകണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാണിത്. യു.ജി, പി.ജി പ്രോഗ്രാമുകളിലായി 1384 സീറ്റുകളാണ് കഴിഞ്ഞവർഷം വരെയുണ്ടായിരുന്നത്. ഈ വർഷം 1070 ആയി. 314 സീറ്റാണ് ഒറ്റയടിക്ക് കുറഞ്ഞത്.
കേന്ദ്ര സർവകലാശാലയിലെ ഏക ബിരുദ കോഴ്സായ ബി.എ ഇന്റർനാഷനൽ റിലേഷൻസിന് 63 സീറ്റുണ്ടായിരുന്നത് 40 ആയി കുറച്ചു. എം.എഡ് സീറ്റ് 63ൽനിന്ന് 40 ആക്കി. ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, കന്നട, പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ്, ലോ തുടങ്ങി പി.ജി കോഴ്സുകളുടെ സീറ്റ് 50ൽനിന്ന് 40 ആക്കി കുറച്ചു. എം.എസ്.സി മാത്സ് സീറ്റ് 50ൽനിന്ന് 30 ആക്കി. എം.എസ്.സി സുവോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജീനോമിക് സയന്‍സ്, ജിയോളജി തുടങ്ങിയ കോഴ്സുകളുടെ സീറ്റ് 38ൽനിന്ന് 30 ആക്കി. എം.എസ്.സി യോഗ, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്സുകളുടെ സീറ്റ് 50ൽനിന്ന് 30 ആക്കി്യിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.