റബർ പാലിന്റെ ഉണക്കത്തൂക്കനിർണയത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്; കർഷകർക്കും പങ്കെടുക്കാം
text_fieldsകോട്ടയം: റബർ പാലിെൻറ ഉണക്കത്തൂക്കം നിർണയിക്കുന്നതിൽ റബർബോർഡ് മൂന്നു ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 20 മുതൽ 22 വരെ കോട്ടയത്തുള്ള റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം.
റബർ പാൽ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, േജാലി ആഗ്രഹിക്കുന്നവർ, കർഷകർ എന്നിവർക്ക് കോഴ്സിൽ പങ്കെടുക്കാം. പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവർക്ക് കോഴ്സിൽ ചേരാം. കോഴ്സ് ഫീസ് 3000 രൂപ(ജി.എസ്.ടി പുറമെ).
പട്ടികജാതി-വർഗക്കാർക്ക് 50 ശതമാനം ഇളവു ലഭിക്കും. റബ്ബറുൽപാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവും ലഭിക്കും. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് നിശ്ചിതനിരക്കിൽ താമസസൗകര്യം ലഭ്യമായിരിക്കും. കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർക്ക് https://bit.ly/3feCcVj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 7306464582
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.