സർട്ടിഫിക്കറ്റ് കോഴ്സ്; സീറ്റൊഴിവ്
text_fieldsകോട്ടയം: മറവിരോഗികളുടെയും മുതിർന്നവരുടെയും പരിപാലനവും കൗൺസലിങ്ങും വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്) പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ക്ലാസുകൾ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമായിരിക്കും. ഫോൺ: 9072014360, 9495213452.
പരീക്ഷ കേന്ദ്രം
സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന്, നാല് സെമസ്റ്റർ എം.എ, എം.കോം, എം.എസ്സി (2021 അഡ്മിഷൻ റെഗുലർ) പരീക്ഷകൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അനുവദിച്ച പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം.
പരീക്ഷ അപേക്ഷ
എൽഎൽ.എം ഒന്നാം സെമസ്റ്റർ (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018ന് മുമ്പുള്ള അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾ സെപ്റ്റംബർ 28ന് ആരംഭിക്കും. സെപ്റ്റംബർ 11 വരെ ഫീസടച്ച് അപേക്ഷിക്കാം.
എം.ബി.എ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകൾ (2011-2014 അഡ്മിഷനുകൾ സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ് - 2021 അഡ്മിഷൻ റെഗുലർ, 2019, 2020 അഡ്മിഷൻ സപ്ലിമെന്ററി - ജൂൺ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ നാല് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി (ബേസിക് സയൻസസ് - സ്റ്റാറ്റിസ്റ്റിക്സ്, ബേസിക് സയൻസസ് - കെമിസ്ട്രി, ബേസിക് സയൻസസ് - ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, കമ്പ്യൂട്ടർ സയൻസ് - ഡേറ്റ സയൻസ്), എം.എ (ഇംഗ്ലീഷ്) (2022,2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും - ജൂലൈ 2023) പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും.
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പരീക്ഷകൾ സെപ്റ്റംബർ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് മൈക്രോബയോളജി (സി.എസ്.എസ് - 2021 അഡ്മിഷൻ റെഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെന്ററി - ജൂൺ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ ഏഴ് മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് - മാർച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ എട്ടുവരെ ഓൺലൈനിൽ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.