ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്; അപേക്ഷ 24 വരെ സ്വീകരിക്കും
text_fieldsതിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2023-24 അധ്യയന വർഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്/ഹോസ്റ്റൽ സ്റ്റൈപന്റ് (പുതിയത്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥിനികൾക്കാണ് സ്കോളർഷിപ്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനീയറിങ് കോളജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.
www.minoritywelfare.kerala.gov.in വെബ് സൈറ്റിലെ സ്കോളർഷിപ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.