പ്ലസ് വൺ അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരം
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് നിലവിലെ വേക്കൻസിയിൽ പ്രവേശനം നേടാൻ ജനുവരി ഏഴുമുതൽ ജനുവരി 10ന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം.
നിലവിൽ ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല. മുൻ അലോട്ട്മെൻറുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവരും അപേക്ഷിക്കാൻ അർഹരല്ല.
നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ജനുവരി ഏഴിന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ വെബ്സൈറ്റിലെ CANDIDATE LOGIN ൽ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വിശദ നിർദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.