നാവികസേനയിൽ ചാർജ്മാൻ; 372 ഒഴിവുകൾ
text_fieldsനാവികസേനയിൽ ചാർജ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 372 ഒഴിവുകളുണ്ട്. ശമ്പളനിരക്ക് 35,400-1,12,400 രൂപ. ഇന്ത്യൻ നേവൽ സിവിലിയൻ എൻട്രൻസ് ടെസ്റ്റിലൂടെയാണ് സെലക്ഷൻ. സതേൺ നേവൽ കമാൻഡ് കൊച്ചി, ഈസ്റ്റേൺ നേവൽ കമാൻഡ് വിശാഖപട്ടണം, വെസ്റ്റേൺ നേവവൽ കമാൻഡ് മുംബൈ, അന്തമാൻ ആൻഡ് നിക്കോബാർ കമാൻഡ് പോർട്ട്ബ്ലെയർ എന്നിവയുടെ യൂനിറ്റുകളിൽ നിയമനം ലഭിക്കും.
വിവിധ ഗ്രൂപ്പുകളിലായി ഇനി പറയുന്ന ട്രേഡുകളിലാണ് ഒഴിവുക. ഇലക്ട്രിക്കൽ ഗ്രൂപ്: ഇലക്ട്രിക്കൽ ഫിറ്റർ -42, വെപൺഗ്രൂപ്: ഇലക്ട്രോണിക്സ് ഫിറ്റർ -11, ഗൈറോ ഫിറ്റർ -5, റേഡിയോ ഫിറ്റർ -7, ഡൊർഫിറ്റർ -11, സോണാർ ഫിറ്റർ -6, ഇൻസ്ട്രുമെൻറ് ഫിറ്റർ -4, കമ്പ്യൂട്ടർ ഫിറ്റർ -7, വെപ്പൺ ഫിറ്റൺ -8,
എൻജിനീയറിങ് ഗ്രൂപ്: ബോയിലർ മേക്കർ -3, എൻജിൻ ഫിറ്റർ -46, ഫൗണ്ടർ -2, ജിറ്റി ഫിറ്റർ -12, ഐഡിഇ ഫിറ്റർ -22, പൈപ്പ് ഫിറ്റർ -21, മെഷ്യനിസ്റ്റ് -22, മെഷ്യനറി കൺട്രോൾ ഫിറ്റർ -5, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ഫിറ്റർ -8.കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് ഗ്രൂപ്: പ്ലേറ്റർ -28, വെൽഡർ -21, ഷിപ്പ്റൈറ്റ് -23, ലാഗ്ഗർ -9, റിഗ്ഗർ -5, ഷിപ് ഫിറ്റർ -6, മിൽറൈറ്റ് -10, ഐഡി.ഇ ഫിറ്റർ ക്രയിൻ -5, പെയിന്റർ -5, സിവിൽ വർക്ക്സ് -6.പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ ഗ്രൂപ്: PP&C 12<
ബി.എസ്.സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) ബിരുദക്കാർക്കും അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാർക്കും (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇ.സി/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/കമ്പ്യൂട്ടർ സയൻസ് എനജിനീയറിങ്/ ഐ.ടി/മെക്കാനിക്കൽ/റെഫ്രിജറേഷൻ ആൻഡ് എയൻ കണ്ടീഷനിങ്/ഡ്രസ് മേക്കിങ്/ഗാർമെന്റ് ഫാബ്രിക്കേഷൻ ടെക്നോളജി/ പെയിന്റ് ടെക്നോളജി/സിവിൽ എൻജിനീയറിങ്)
അപേക്ഷിക്കാം. പ്രായപരിധി 18-25. സംവരണ വിഭാഗങ്ങൾക്ക് നിയാമനുസൃത വയസ്സിളവുണ്ട്.അപേക്ഷ ഫീസ് 278 രൂപ്. വനിതകൾക്കും SC/ST/PWBD/വിമുക്തഭടന്മാർക്കും ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാനപം www. joinindiannavy,gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി മേയ് 15ന് 10 മുതൽ അപേക്ഷിക്കാം. മേയ് 29വരെ അപേക്ഷ സ്വീകരിക്കും. നേവൽ സിവിലിയൻ എൻട്രൻസ് ടെസ്റ്റിന് കേരളത്തിൽ കൊച്ചിയാണ് സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.