കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി; വിദ്യാർഥികളുമായി 'മുഖാമുഖം' സംവാദത്തിന് തുടക്കം
text_fieldsകോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികളുമായുള്ള മുഖാമുഖം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് മുഖാമുഖം പരിപാടിക്ക് തുടക്കമായത്.
വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖ’മെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുമ്പ് വിജയകരമായ രീതിയില്‍ പ്രൊഫഷണല്‍ വിദ്യാർഥി സംഗമം നടത്തിയിരുന്നു. വിദ്യാർഥികളുടെ ആശയങ്ങള്‍ പ്രകടമാക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഇത്തരം സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ആശയങ്ങള്‍ ഒരു മറച്ചുവെക്കലും ഇല്ലാതെ അവതരിപ്പിക്കാം. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് മനസ്സില്‍ കരുതിയ ആശയങ്ങള്‍ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കുവെക്കാം. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നടത്തുന്ന മുഖാമുഖം പരിപാടികളിലെ ആദ്യ ഇനമാണ് വിദ്യാർഥികളുമായുള്ള സംവാദം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ നിന്നുള്ള മന്ത്രിമാര്‍, സര്‍വകലാശാല വൈസ് ചാൻസലർമാർ, ഉന്നതവിദ്യാഭ്യാസ മേഖലയില്‍നിന്നുള്ള പ്രഗല്ഭര് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
സാങ്കേതിക സർവകലാശാല, മെഡിക്കൽ കോളജ്, വെറ്ററിനറി കാർഷിക-ഫിഷറീസ് സർവകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികള്‍, പ്രഫഷനൽ കോളജ് ഉൾപ്പെടെ എല്ലാ കോളജുകളിൽനിന്നുമുള്ള വിദ്യാർഥികൾ, പാഠ്യ-പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ചവർ, വിദ്യാർഥി യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.