‘മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം’ 1000 പേർക്ക് നൽകും; രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ളവരെയാണ് തെരഞ്ഞെടുത്തത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കഴിഞ്ഞ അധ്യയന വർഷം പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനർക്കുള്ള ‘മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം’ 1000 പേർക്ക് നൽകും. ഈ വർഷത്തെ പുരസ്കാര വിതരണം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള 1000 വിദ്യാർഥികളെ തെരഞ്ഞെടുത്ത് ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. ഓരോ സർവകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.