കുട്ടികൾ ആത്മവിശ്വാസമുള്ളവരായി വളരണം
text_fieldsകണ്ണൂർ: കുട്ടികൾ ആത്മവിശ്വാസമുള്ളവരായി വളരണമെന്ന് ഇലാൻസ് പ്രതിനിധി അക്ഷയ് ലാൽ. കോമേഴ്സ് മേഖലയുടെ ആഗോള സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് ഒരു കോഴ്സും കിട്ടാതെ വരുമ്പോഴാണ് പലരും കോമേഴ്സ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇന്ന് ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ജീവിതവിജയത്തിനു വേണ്ടി കോമേഴ്സ് തിരെഞ്ഞടുക്കാൻ തുടങ്ങിയതോടെയാണ് ഈ മാറ്റം ഉണ്ടായിത്തുടങ്ങിയത്. വർത്തമാനകാലത്ത് കൂടുതൽ കമേഴ്സ്യൽ സ്ഥാപനങ്ങൾ വളർന്നുവരുന്നത് കോമേഴ്സ് കോഴ്സ് പഠിക്കുന്ന കുട്ടികൾക്ക് ജോലിസാധ്യത വർധിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ബൂമിങ് സെഗ്മെന്റിലൂടെയാണ് കോമേഴ്സ് കടന്നുപോകുന്നുത്.
അനുയോജ്യമായ മേഖല തിരിച്ചറിഞ്ഞ് കോഴ്സുകൾ ഇഷ്ടപ്പെട്ട് എടുക്കണം. തിരഞ്ഞെടുക്കുന്ന കോഴ്സ് താൻ ആഗ്രഹിക്കുന്ന ജോലി കിട്ടാൻ സഹായിക്കുമോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.