Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമ​ക്ക​ളു​ടെ പ​ഠ​നം; ...

മ​ക്ക​ളു​ടെ പ​ഠ​നം; പ്ര​വാ​സി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
മ​ക്ക​ളു​ടെ പ​ഠ​നം;  പ്ര​വാ​സി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​പേ​ക്ഷി​ക്കാം
cancel

കു​വൈ​ത്ത് സി​റ്റി: സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​രു​ടെ​യും മ​ക്ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള നോ​ര്‍ക്ക റൂ​ട്ട്‌​സ് ഡ​യ​റ​ക്ടേ​ഴ്സ് സ്‌​കോ​ള​ര്‍ഷി​പ്പി​ന് ഇ​നി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​വു​ന്ന തീ​യ​തി ജ​നു​വ​രി ഏ​ഴു​ വ​രെ നീ​ട്ടി​യ​താ​യി നോ​ർ​ക്ക അ​റി​യി​ച്ചു. 2022-23 അ​ധ്യ​യ​ന​വ​ര്‍ഷം പ്ര​ഫ​ഷ​ന​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നീ കോ​ഴ്‌​സു​ക​ള്‍ക്കു ചേ​ര്‍ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

കു​റ​ഞ്ഞ​ത് ര​ണ്ടു വ​ര്‍ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത ഇ.​സി.​ആ​ര്‍ (എ​മി​ഗ്രേ​ഷ​ന്‍ ചെ​ക്ക് റി​ക്വ​യേ​ഡ്) കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട​വ​രു​ടെ​യും ര​ണ്ടു വ​ര്‍ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​രു​ടെ​യും മ​ക്ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​ണ് സ്‌​കോ​ള​ര്‍ഷി​പ്. വാ​ര്‍ഷി​ക​വ​രു​മാ​നം ര​ണ്ടു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യ​രു​ത്. പ​ഠി​ക്കു​ന്ന കോ​ഴ്‌​സി​ന്‍റെ യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ല്‍ ചു​രു​ങ്ങി​യ​ത് 60 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍ക്കു​ള്ള​വ​രും റെ​ഗു​ല​ര്‍ കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന​വ​ര്‍ക്കും മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ള്‍ അം​ഗീ​ക​രി​ച്ച കോ​ഴ്‌​സു​ക​ള്‍ക്കും അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രു​മാ​ക​ണം അ​പേ​ക്ഷ​ക​ര്‍.

www.scholarship.norkaroots.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 0471-2770528/2770543/2770500 എ​ന്നീ ന​മ്പ​റു​ക​ളി​ലോ നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ഫ്രീ ന​മ്പ​റി​ലോ 18004253939 ( ഇ​ന്ത്യ​ക്ക​ക​ത്തു​നി​ന്നും) വി​ളി​ക്കാം. വി​ദേ​ശ​ത്തു​നി​ന്ന്​ 918802012345 എ​ന്ന മി​സ്ഡ് കാ​ള്‍ സ​ർ​വി​സ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​ഹി​ത​വും നോ​ര്‍ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് വി​ഹി​ത​വും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍ഷം 350 വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി 70 ല​ക്ഷം രൂ​പ സ്‌​കോ​ള​ര്‍ഷി​പ്പി​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നു. നോ​ര്‍ക്ക റൂ​ട്ട്സ് വൈ​സ് ചെ​യ​ര്‍മാ​നും ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍, ഡോ. ​ര​വി പി​ള്ള, ജെ.​കെ. മേ​നോ​ന്‍, സി.​വി. റ​പ്പാ​യി, ഒ.​വി. മു​സ്ത​ഫ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്കാ​യി തു​ക സം​ഭാ​വ​ന ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipsExpatriatesEducation News
News Summary - Children's education; Expatriates can apply for scholarships
Next Story