സിഫ്നെറ്റിൽ ബി.എഫ്.എസ്സി നോട്ടിക്കൽ സയൻസ്, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകൾ പഠിക്കാം
text_fieldsഭാരത സർക്കാറിനു കീഴിൽ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയ്നിങ് (സിഫ്നെറ്റ്) വിവിധ കാമ്പസുകളിലായി നടത്തുന്ന ബി.എഫ്.എസ്സി നോട്ടിക്കൽ സയൻസ്, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ
• ബാച്ചിലർ ഒാഫ് ഫിഷറി സയൻസ് (ബി.എഫ്.എസ്സി), നോട്ടിക്കൽ സയൻസ്. നാലുവർഷത്തെ ഫുൾടൈം കോഴ്സ്.
ആകെ സീറ്റുകൾ 33 (ജനറൽ 31, എൻ.ആർ.െഎ ഒന്ന്), വിദേശ വിദ്യാർഥികൾ ഒന്ന്), 2018 ജൂൺ ഒമ്പതിന് കൊച്ചി, വിശാഖപട്ടണം, ചെന്നൈ കേന്ദ്രങ്ങളിലായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
•വെസൽ നാവിഗേറ്റർ കോഴ്സ് (വി.എൻ.സി)/മറൈൻ ഫിറ്റർ കോഴ്സ് (എം.എഫ്.സി), നാലു സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ ഫുൾടൈം കോഴ്സുകളാണിത്.
സിഫ്നെറ്റിെൻറ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കാമ്പസുകളിലായാണ് കോഴ്സ് നടത്തുന്നത്. ഒാരോ സെൻററിലും 16 സീറ്റുകൾ വീതമുണ്ട്.
ജൂൺ 25ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത, പട്ന, പോർട്ട്ബ്ലെയർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.cifnet.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എൽ.സി/എച്ച്.എസ്.സി മാർക്ക്ഷീറ്റിെൻറ പകർപ്പ്, അപേക്ഷഫീസിന് തുല്യ തുകക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം ദി ഡയറക്ടർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയ്നിങ്, ഫൈൻആർട്സ് അവന്യൂ, കൊച്ചി 682016 എന്ന വിലാസത്തിൽ അയക്കണം.
2018 മേയ് 16 വരെ അപേക്ഷകൾ സ്വീകരിക്കും. സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ, സിഫ്നെറ്റ് എറണാകുളത്ത് മാറ്റാവുന്ന തരത്തിലാവണം ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ www.cifnet.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.