സിവിൽ സർവിസ് വിജ്ഞാപനമായി; പ്രിലിമിനറി പരീക്ഷ മേയ് 28ന്
text_fieldsസിവിൽ സർവിസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷ വിജ്ഞാപനമായി. പ്രിലിമിനറി പരീക്ഷ മേയ് 28ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ കേന്ദ്രങ്ങളിൽ നടക്കും. ഫോറസ്റ്റ് സർവിസ് തിരഞ്ഞെടുക്കുന്നവരും സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ അഭിമുഖീകരിച്ചാൽ മതി. യു.പി.എസ്.സിയാണ് പരീക്ഷ നടത്തുന്നത്. ഈ രണ്ട് ദേശീയപരീക്ഷകളുടെയും വിജ്ഞാപനം പ്രത്യേകം www.supc.gov.inൽ ലഭിക്കും. പ്രിലിമിനറി പരീക്ഷക്ക് ഓൺലൈനായി ഫെബ്രുവരി 21ന് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. വനിതകൾക്കും പട്ടിക-വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. സിവിൽ സർവിസ് പരീക്ഷക്ക് ബിരുദമാണ് യോഗ്യത. പ്രായപരിധി 21-32. ഓൺലൈനായി www.upsconline.nic.inൽ അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷക്ക് അനിമൽ ഹസ്ബെൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 21-32. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് നേടണം.
പട്ടികജാതി-വർഗക്കാർക്ക് അഞ്ചു വർഷം, ഒ.ബി.സിക്കാർക്ക് മൂന്നു വർഷം, മറ്റു വിഭാഗങ്ങൾക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. ജനറൽ വിഭാഗത്തിൽപെടുന്നവർക്ക് ആറു തവണ പരീക്ഷയെഴുതാം.
പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സിവിൽ സർവിസ്, ഫോറസ്റ്റ് സർവിസ് മെയിൻ പരീക്ഷകളിൽ പങ്കെടുക്കാം. പരീക്ഷയുടെ സിലബസ് അടക്കമുള്ള വിശദാംശങ്ങൾ/സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉൾപ്പെടെ 21 വിവിധ കേന്ദ്ര സർവിസുകളിലായി 1105 ഒഴിവുകളിലും ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ 150 ഒഴിവുകളിലും നിയമനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.