പ്ലസ് വൺ വിദ്യാർഥികൾക്ക് ഏത് സബ്ജക്ട് കോമ്പിനേഷനും തെരഞ്ഞെടുക്കാമെന്ന് സി.ബി.എസ്.ഇ
text_fieldsന്യൂഡൽഹി: പ്ലസ് വൺ വിദ്യാർഥികൾക്ക് ആർട്സ്, സയൻസ്, കോമേഴ്സ് സ്ട്രീമുകളിൽ ഏത് സബ്ജക്ട് കോമ്പിനേഷനും തെരഞ്ഞെടുക്കാമെന്ന് സി.ബി.എസ്.ഇ. സ്കുളുകൾ പിന്തുടരുന്ന സബ്ജക്ടുകളിൽ ഏത് വേണമെങ്കിലും പിന്തുടരാമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയിരിക്കുന്നത്. ഇത് പുതിയ തീരുമാനമല്ലെന്നും മുൻ ഉത്തരവിൽ വ്യക്തത വരുത്തുകയാണെന്നും സി.ബി.എസ്.ഇ അറിയിച്ചു.
ഒരു ഭാഷ വിഷയവും നാല് പ്രധാന വിഷയങ്ങളും വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. സ്കൂളിലെ വിഷയങ്ങൾക്കനുസരിച്ച് ഏത് കോമ്പിനേഷനും തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. സിലബസിനനുസരിച്ച് ആറാമതൊരു വിഷയം കൂടി വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
10ാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിനുള്ള മാർഗനിർദേശങ്ങളും സി.ബി.എസ്.ഇ പുറത്തിറക്കി. അക്കാദമിക് വർഷത്തിനിടയിൽ നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തിലാവും പത്താം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം.
100ലായിരിക്കും വിദ്യാർഥികൾക്ക് മാർക്ക് നൽകുക. ഇതിൽ 20 മാർക്ക് ഇേൻറണൽ അസസ്മെൻറിന് നൽകും. ബാക്കി 80 മാർക്ക് ക്ലാസ് ടെസ്റ്റ്, പാദ, അർധവാർഷിക പരീക്ഷകൾ, പ്രീ-ബോർഡ് എക്സാം എന്നിവ അടിസ്ഥാനമാക്കി നൽകണമെന്ന് സി.ബി.എസ്.ഇ നിർദേശിക്കുന്നു. ജൂൺ 20നായിരിക്കും പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.