സാേങ്കതിക സർവകലാശാല കോളജുകൾ ഡിസംബർ 28ന് തുറക്കും
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് ഉൾപ്പെടെയുള്ള കോളജുകൾ ഡിസംബർ 28ന് തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ അടച്ച കോളജുകൾ ഒമ്പത് മാസത്തിന് ശേഷമാണ് തുറക്കുന്നത്. വിവിധ സെമസ്റ്റർ ക്ലാസുകൾ ഘട്ടംഘട്ടമായി ആരംഭിക്കാനുള്ള നിർദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. അടുത്ത ആഴ്ച ചേരുന്ന സിൻഡിക്കേറ്റിെൻറ അംഗീകാരമായാൽ ഉത്തരവിറങ്ങും.
ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്/എം.ആർക്/എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ/ഒമ്പതാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് ഡിസംബർ 28ന് ആരംഭിക്കുന്നത്. ഇവർക്കുള്ള ഒാൺലൈൻ ക്ലാസുകൾ 18ന് അവസാനിക്കും.
28ന് നേരിട്ട് തുടങ്ങുന്ന സെമസ്റ്റർ ക്ലാസ് ജനുവരി ഒമ്പത് വരെ നീളും. ഫെബ്രുവരി 15 മുതൽ സെമസ്റ്റർ പരീക്ഷയും നടത്തും. മാർച്ച് ഒന്നിന് അടുത്ത സെമസ്റ്റർ ക്ലാസ് ആരംഭിക്കും.
കോളജുകളിൽ വിവിധ സെമസ്റ്റർ ക്ലാസുകൾ തുടങ്ങുന്ന തീയതി, അവസാനിക്കുന്ന തീയതി, സെമസ്റ്റർ പരീക്ഷാ തീയതി, അടുത്ത സെമസ്റ്റർ ആരംഭിക്കുന്ന തീയതി എന്നിവ ക്രമത്തിൽ:
- അഞ്ചാം സെമസ്റ്റർ ബി.ടെക്/ബി.എച്ച്.എം.സി.ടി/ബി.ആർക്: ജനുവരി 11, ജനുവരി 30, മാർച്ച് ഒന്ന്, ഏപ്രിൽ ഒന്ന്.
- അഞ്ച്/ഏഴ് സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ: ജനുവരി 11, ജനുവരി 30, മാർച്ച് ഒന്ന്, ഏപ്രിൽ ഒന്ന്.
- മൂന്നാം സെമസ്റ്റർ ബി.ടെക്/ബി.ടെക് ലാറ്ററൽ എൻട്രി/ബി.എച്ച്.എം.സി.ടി/ബി.ഡിസ്/ബി.ആർക്: ഫെബ്രുവരി ഒന്ന്, ഫെബ്രുവരി 20, മാർച്ച് 15, ഏപ്രിൽ ഒന്ന്.
- മൂന്നാം സെമസ്റ്റർ എം.സി.എ/ഇൻറഗ്രേറ്റഡ് എം.സി.എ: ഫെബ്രുവരി ഒന്ന്, ഫെബ്രുവരി 20, മാർച്ച് 15, ഏപ്രിൽ ഒന്ന്.
- ഒന്നാം സെമസ്റ്റർ എം.ബി.എ: ജനുവരി 25, ഫെബ്രുവരി 13, ഫെബ്രുവരി 22, മാർച്ച് എട്ട്.
- ഒന്നാം സെമസ്റ്റർ ബി.ടെക്/ബി.ആർക്/ബി.എച്ച്.എം.സി.ടി: മാർച്ച് ഒന്ന്, മാർച്ച് 13, ഏപ്രിൽ ഒന്ന്, ഏപ്രിൽ 15.
- ഒന്നാം സെമസ്റ്റർ പി.ജി: ഫെബ്രുവരി 22, മാർച്ച് ആറ്, മാർച്ച് 22, ഏപ്രിൽ 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.