പൊതു നിയമ പ്രവേശന പരീക്ഷ ജൂലൈ 23ന് തന്നെ; ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: നിയമ പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ (Common Law Admission Test-CLAT 2021) മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ് ബോസ് അംഗവുമായ ബെഞ്ചാണ് തള്ളിയത്.
ജസ്റ്റിസ് ഫോർ ഒാൾ എന്ന സംഘടനയാണ് പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് നിർദേശിച്ച കോടതി, പരീക്ഷ എഴുതുന്ന വിദ്യാർഥികൾ വാക്സിൻ എടുക്കണമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ നിർബന്ധം പിടിക്കരുതെന്നും വ്യക്തമാക്കി.
ഈ വർഷം 80,000 ഒാളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നതെന്നും അവസാന നിമിഷം ഹരജിയുമായി വരരുതെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു വ്യക്തമാക്കി. കോവിഡ് സാഹചര്യം സാധാരണ നിലയിലാകുകയോ മെച്ചപ്പെടുകയോ ചെയ്യുന്നതുവരെ മറ്റ് മാർഗത്തിൽ പ്രവേശന പരീക്ഷ നടത്താൻ നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.