Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനി​യ​മ​പ​ഠ​ന​ത്തി​ന്...

നി​യ​മ​പ​ഠ​ന​ത്തി​ന് ‘ക്ലാ​റ്റ്-2024’; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ മൂ​ന്നി​ന​കം

text_fields
bookmark_border
k-set
cancel

ഇ​ന്ത്യ​യി​ലെ 22 ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ടു​ത്ത​വ​ർ​ഷ​ത്തെ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ ലോ ​അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (ക്ലാ​റ്റ്-2024) ഈ ​വ​ർ​ഷം ഡി​സം​ബ​ർ മൂ​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ നാ​ലു​മ​ണി വ​രെ ന​ട​ത്തും. ക​ൺ​സോ​ർ​ട്യം ഓ​ഫ് നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്സി​റ്റീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രീ​ക്ഷ.

ക്ലാ​റ്റ്-2024​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. അ​പേ​ക്ഷ ഫീ​സ് 4000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​ബി.​പി.​എ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 3500 രൂ​പ മ​തി. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.consortiumofnlus.ac.inൽ ​ല​ഭ്യ​മാ​ണ്. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ മൂ​ന്നു​വ​രെ അ​​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് നി​യ​മ​ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് (BA LLB/ BSc LLB/ BBA LLB/ Bcom LLB/BSW LLB ഓ​ണേ​ഴ്സ്) പ്ല​സ്ടു/ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 40 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. 2024 മാ​ർ​ച്ച്/ ഏ​പ്രി​ലി​ൽ ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഏ​ക​വ​ർ​ഷ എ​ൽ.​എ​ൽ.​എം കോ​ഴ്സി​ന് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത നി​യ​മ​ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. 2024 ഏ​പ്രി​ൽ /മേ​യി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

പ​രീ​ക്ഷ: നി​യ​മ​ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ‘ക്ലാ​റ്റ്-2024 യു.​ജി’​പ​രീ​ക്ഷ​യി​ൽ ഇ​ക്കു​റി 120 ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ക​റ​ന്റ് അ​ഫ​യേ​ഴ്സ് (പൊ​തു​വി​ജ്ഞാ​നം ഉ​ൾ​പ്പെ​ടെ) ലീ​ഗ​ൽ റീ​സ​ണി​ങ്, ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് ടെ​ക്‍നി​ക്സ് എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കും.

ക്ലാ​റ്റ്-2024 പ​രീ​ക്ഷ ഘ​ട​ന​യും സി​ല​ബ​സും ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ഴ്സു​ക​ളും പ്ര​വേ​ശ​ന യോ​ഗ്യ​ത​യും ന​ട​പ​ടി​ക​ളും അ​ട​ക്കം സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ www.consortiumofnlus.ac.inൽ ​ല​ഭി​ക്കും.നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ: ക്ലാ​റ്റ്-2024 (യു.​ജി/​പി.​ജി) റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന 22 ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണു​ള്ള​ത്. ദി ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് (ന്യു​വാ​ൽ​സ്) ​കൊ​ച്ചി​യാ​ണ് കേ​ര​ള​ത്തി​ലെ ഏ​ക സ്ഥാ​പ​നം. ഇ​വി​ടെ പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് BA LLB ഓ​ണേ​ഴ്സ്, ഏ​ക​വ​ർ​ഷ LLM കോ​ഴ്സു​ക​ളി​ലാ​ണ് അ​ഡ്മി​ഷ​ൻ. BA LLB ഓ​ണേ​ഴ്സ് കോ​ഴ്സി​ൽ 120 സീ​റ്റു​ക​ളു​ണ്ട്. LLMന് 60 ​സീ​റ്റു​ക​ൾ. മ​റ്റു ദേ​ശീ​യ നി​യ​മ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഭോ​പാ​ൽ, കൊ​ൽ​ക്ക​ത്ത, ജോ​ധ്പു​ർ, റാ​യ്പു​ർ, ഗാ​ന്ധി​ന​ഗ​ർ, ല​ഖ്നോ, പ​ഞ്ചാ​ബ്, പ​ട്ന, ഒ​ഡി​ഷ, റാ​ഞ്ചി, അ​സം, വി​ശാ​ഖ​പ​ട്ട​ണം, തി​രു​ച്ചി​റ​പ്പ​ള്ളി, മും​ബൈ, നാ​ഗ്പു​ർ, ഔ​റം​ഗാ​ബാ​ദ്, ഷിം​ല, ജ​ബ​ൽ​പു​ർ, ഹ​രി​യാ​ന, അ​ഗ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Common Law Admission TestCLAT 2024
News Summary - CLAT 2023 Law Admission Test
Next Story