സിമാറ്റ്, ജിപാറ്റ്: ഓൺലൈൻ അപേക്ഷ മാർച്ച് ആറുവരെ
text_fieldsരാജ്യത്തെ എം.ബി.എ ഉൾപ്പെടെ മാനേജ്മെന്റ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള ദേശീയ കോമൺ മാനേജ്മെന്റ് പ്രവേശന പരീക്ഷ (സിമാറ്റ് 2023), എം ഫാർ പ്രോഗ്രാമുകളിലേക്കുള്ള ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് 2023) എന്നിവക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മാർച്ച് ആറ് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം www.nta.ac.in ൽ. പരീക്ഷ തീയതി പിന്നീട് അറിയിക്കും. സിമാറ്റ് പരീക്ഷ ഫീസ് 2000 രൂപ. വനിതകൾ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 1000 രൂപ മതി. യോഗ്യത: ബിരുദം.
ജിപാറ്റ് യോഗ്യത: ഫാർമസി ബിരുദം. ഫീസ്: 2200 രൂപ. വനിതകൾ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, ഒ.ബി.സി, എൻ.സി.എൽ വിഭാഗക്കാർക്ക് 1100 രൂപ മതി. പ്രായപരിധിയില്ല. അവസാനവർഷ ബിരുദപരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം.
സമഗ്ര വിവരങ്ങളടങ്ങിയ സിമാറ്റ് ഇൻഫർമേഷൻ ബുള്ളറ്റിൻ https://cmat.nta.nic.in ലും ജിപാറ്റ് ബുള്ളറ്റിൻ https://gpat.nta.nic.in ലും ലഭിക്കും. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.