മെഡിക്കൽ ഓഫിസറാകാൻ സി.എം.എസ്; യു.പി.എസ് സി പരീക്ഷ ജൂലൈ 17ന്
text_fieldsകേന്ദ്ര സർവിസുകളിൽ മെഡിക്കൽ ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിന് യു.പി.എസ് സി ജൂലൈ 17ന് നടത്തുന്ന 2022ലെ കമ്പയിൻഡ് മെഡിക്കൽ സർവിസസ് (CMS) പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു. https://upsconline.nic.inൽ ഏപ്രിൽ 26 വൈകീട്ട് ആറുമണിവരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.
വിജ്ഞാപനം www.upsc.gov.inൽ. ആകെ 687 ഒഴിവുകൾ. ശമ്പള നിരക്ക്: 56100-177500 രൂപ.അംഗീകൃത എം.ബി.ബി.എസ് ബിരുദക്കാർക്ക് അപേക്ഷിക്കാം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. 2022 ആഗസ്റ്റ് ഒന്നിന് പ്രായപരിധി 32 വയസ്സ്.
സെൻട്രൽ ഹെൽത്ത് സർവിസിലേക്ക് 35 വയസ്സുവരെയാകാം. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകൾ /SC/ST/PWBD വിഭാഗങ്ങൾക്ക് ഫീസില്ല. 500 മാർക്കിന്റെ എഴുത്തുപരീക്ഷ 100 മാർക്കിന്റെ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, മധുര, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡൽഹി, ഗോവ (പനാജി), തിരുപ്പതി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽവെച്ചാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.