ജൂൺ ഒന്നുമുതൽ കോളജുകളിൽ ചുരുങ്ങിയത് രണ്ട് മണിക്കൂർ ഒാൺലൈൻ ക്ലാസ് വേണം
text_fieldsതിരുവനന്തപുരം: ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഒാൺലൈൻ ക്ലാസുകൾ നടത്തണമെന്ന് നിർദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. രണ്ട് മണിക്കൂർ കഴിഞ്ഞുള്ള സമയം വിദ്യാർഥികൾക്ക് പഠനസഹായകരമായ മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കാം. വെള്ളിയാഴ്ചകളിൽ ക്ലാസുകൾ നിലവിലെ രീതിയിൽ തുടരണം. രാവിലെ എട്ടരക്കും വൈകീട്ട് മൂന്നരക്കുമിടയിലായിരിക്കണം ക്ലാസുകൾ.
രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെയോ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയോ രാവിലെ ഒമ്പതര മുതൽ വൈകീട്ട് മൂന്നര വരെയോ ക്ലാസുകൾ നടത്താം. ലോക്ഡൗൺ പിൻവലിക്കുന്ന പക്ഷം ടെക്നിക്കൽ വിഭാഗം ഉൾപ്പെടെ എല്ലാ അധ്യാപകരും ജൂൺ ഒന്നിനുതന്നെ കോളജുകളിൽ ഹാജരാകണം.
കോവിഡ് നിയന്ത്രണങ്ങൾ കാരണം യാത്രാപ്രശ്നം നേരിടുന്നവർ വിവരം പ്രിൻസിപ്പലിനെ അറിയിക്കണം. അധ്യാപകർ വർക്ക് ഫ്രം ഹോം ആയിട്ടാണ് ക്ലാസുകൾ എടുക്കേണ്ടത്. കോളജിെൻറ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽ ഉറപ്പാക്കണം. കോവിഡ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവർ ആ േജാലിക്ക് മുൻഗണന നൽകണം.
ഒാരോ അധ്യാപകനും എടുത്ത ക്ലാസുകൾ സംബന്ധിച്ച് ആഴ്ചയിൽ വകുപ്പ് മേധാവി പ്രിൻസിപ്പലിന് റിപ്പോർട്ട് നൽകണം. ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ സാേങ്കതികസൗകര്യമില്ലാത്ത കുട്ടികെള തിരിച്ചറിയുകയും അവസരമൊരുക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.