യു.കെയിൽ പഠനത്തിന് കോമൺവെൽത്ത് സ്കോളർഷിപ്
text_fieldsഇംഗ്ലണ്ടിൽ (യു.കെ) 2025 സെപ്റ്റംബർ/ഒക്ടോബറിൽ ആരംഭിക്കുന്ന ഏകവർഷ മുഴുവൻ സമയ മാസ്റ്റേഴ്സ് പ്രോഗ്രാം പഠനത്തിന് കോമൺവെൽത്ത് സ്കോളർഷിപ് ലഭ്യമാണ്. ‘യ.കെ’യിലെ കോമൺവെൽത്ത് സ്കോളർഷിപ് കമീഷനാണ് ഇത് നൽകുന്നത്. ശാസ്ത്ര-സാങ്കേതിക വികസനം, ആരോഗ്യ പരിപോഷണം, ആഗോള സമാധാന, സുരക്ഷിത, ഭരണവികസന മേഖലകളുമായും മറ്റും ബന്ധപ്പെട്ട പഠനത്തിനാണ് സ്കോളർഷിപ് അനുവദിക്കുക.
അപേക്ഷകർ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. 2025 സെപ്റ്റംബറിന് മുമ്പ് 50-60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തിരിക്കണം. പ്രായപരിധിയില്ല. കോമൺവെൽത്ത് സ്കോളർഷിപ് കമീഷൻ https://cscuk.fcdo.gov.uk/uk-universities ൽ ലിസ്റ്റ് ചെയ്ത ഇംഗ്ലണ്ടിലെ സർവകലാശാലയിൽ അടുത്തവർഷം സെപ്റ്റംബർ/ഒക്ടോബറിലാരംഭിക്കുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നതിനുള്ള തെളിവ് രേഖ 2024 ഒക്ടോബർ 31നകം ഹാജരാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങളും സെലക്ഷൻ നടപടികളും കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://education.gov.in ൽ ലഭിക്കും. അർഹതയുള്ളവർക്ക് https://proposal-sakshat.samarth.edu.inൽ ഓൺലൈനായി ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.