ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനത്തിന് 12ാം ക്ലാസ് മാർക്ക് വ്യവസ്ഥയിൽ ഇളവ്
text_fieldsന്യൂഡൽഹി: എല്ലാ വിദ്യാഭ്യാസ ബോർഡുകളിലെയും 12ാം ക്ലാസിൽ കൂടുതൽ മാർക്ക് നേടുന്ന 20 ശതമാനം പേർക്ക് 75 ശതമാനം മാർക്ക് ഇല്ലെങ്കിലും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ പങ്കെടുക്കാം.
75 ശതമാനം മാർക്ക് വേണമെന്നതിൽ ഇളവ് നൽകണമെന്ന നിരന്തരമായ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. നിരവധി സംസ്ഥാന ബോർഡുകളിലെ മികച്ച വിദ്യാർഥികളിൽ പലർക്കും 75 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്നത് കുറച്ചുകാലമായി പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ജെ.ഇ.ഇ-മെയിൻ ആദ്യഘട്ടത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12ന് അവസാനിക്കും.
പരീക്ഷ ജനുവരി 24നും 31നും ഇടയിലാണ് നടക്കുക. എൻ.ഐ.ടി, ഐ.ഐ.ഐ.ടി, സി.എഫ്.ടി എന്നിവയിലെ ബി.ഇ/ബി.ടെക്/ബി.ആർക്ക്/ ബി പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജെ.ഇ.ഇ (മെയിൻ) 2023 ഇൻഫർമേഷൻ ബുള്ളറ്റിൻ പറയുന്നു.
പട്ടികജാതി-വർഗ വിദ്യാർഥികൾക്ക്, 65 ശതമാനമാണ് യോഗ്യത. അതേസമയം, ഈ മാസം അവസാനം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ബോംബെ ഹൈകോടതി അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.