രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിൽ ആയുർവേദ ഡോക്ടർമാർക്ക് കോഴ്സ്
text_fieldsന്യൂഡൽഹിയിലെ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം ബി.എ.എം.എസ് ബിരുദക്കാർക്കായി ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഗുരുശിഷ്യ പരമ്പര രീതിയിൽ രാജ്യത്തെ പ്രഗല്ഭരായ വൈദ്യന്മാർ ഉൾപ്പെടെ ആയുർവേദ വിദഗ്ധരുടെ മേൽനോട്ടത്തിൽ ക്ലിനിക്കൽ പ്രാക്ടിസ്, ആയുർവേദിക് ഫാർമസി മുതലായവയിൽ പരിശീലനം നൽകും. പ്രതിമാസം സ്റ്റൈപൻഡുണ്ട്.
2023 ജനുവരി 25നകം ഇന്റേൺഷിപ് പൂർത്തിയാക്കണം. പ്രായം 30. പി.ജിക്കാർക്ക് 32 വയസ്സ്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 12ന് തൃശൂർ, ബംഗളൂരു കേന്ദ്രങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 1000 രൂപ.
അപേക്ഷഫോറവും വിജ്ഞാപനവും www.ravdelhi.nic.inൽ. അപേക്ഷ സ്പീഡ് പോസ്റ്റ്/കൊറിയറിൽ ജനുവരി 25നകം Director, Rashtriya Ayurveda Vidyapeeth, Dhanwantri Bhawan, Road No-66, Punjabi Bagh (West) New Delhi-110026ൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.