Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ റെയിൽ...

നാഷനൽ റെയിൽ ട്രാൻസ്പോർേട്ടഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സുകൾ

text_fields
bookmark_border
national rail transportation institute
cancel
Listen to this Article

വഡോദരയിലെ (ഗുജറാത്ത്) നാഷനൽ റെയിൽ ആന്റ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് 2022-23 വർഷത്തെ ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

  • അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ: 1. ബി.ബി.എ ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ് (മൂന്നു വർഷം) യോഗ്യത- മാത്തമാറ്റിക്സ് ഒരു വിഷയത്തോടെ പ്ലസ്ടു/തത്തുല്യം. 2. ബി.എസ് സി (BSc) ട്രാൻസ്പോർട്ടേഷൻ ടെക്നോളജി (3 വർഷം) യോഗ്യത- മാത്തമാറ്റിക്സ് ഉൾപ്പെടെയുള്ള ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു. 3. ബി.ടെക് റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്/റെയിൽ സിസ്റ്റംസ് ആന്റ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/മെക്കാനിക്കൽ ആന്റ് റെയിൽ എൻജിനീയറിങ് (4 വർഷം വീതം) യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു. പ്രായപരിധി ജൂലൈ ഒന്നിന് 25 വയസ്സ്. സീറ്റുകൾ: ബി.ബി.എ ആൻഡ് ബി.എസ് സി -125. ബി.ടെക് പ്രോഗ്രാമുകൾക്ക് 60 വീതം.
  • പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ: 1. എം.ബി.എ ട്രാൻസ്പോർട്ട് ഇക്കണോമിക്സ് ആന്റ് മാനേജ്മെന്റ്/ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. 2. എം.എസ് സി ട്രാൻസ്പോർട്ട് ടെക്നോളജി ആന്റ് പോളിസി/ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സിസ്റ്റംസ് ആന്റ് അനലിറ്റിക്സ്/ റെയിൽവേ സിസ്റ്റംസ് എൻജിനീയറിങ് ആന്റ് ഇന്റഗ്രേഷൻ.

യോഗ്യത- 55 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ഡിഗ്രി. ഡിഗ്രി തലത്തിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം.

ഒ.ബി.സി/എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ്. സീറ്റുകൾ എം.ബി.എക്ക് 60 വീതവും എം. എസ് സിക്ക് 30 വീതം.

ബി.ബി.എ, ബി.എസ് സി കോഴ്സുകളിലെ പ്രവേശനം CUET`-UG 2022 സ്കോർ അടിസ്ഥാനത്തിലാണ്തെരഞ്ഞെടുപ്പ്. ബി.ടെക് പോഗ്രാമുകളിൽ ജെ.ഇ.ഇ മെയിൻ 2022 സ്കോർ പരിഗണിച്ചും.

പി.ജി പ്രോഗ്രാമുകളിലേക്കുതെരഞ്ഞെടുപ്പ് CUET`-PG 2022 സ്കോർ അടിസ്ഥാനത്തിലാണ്. എം.ബി.എക്ക് ഐ.ഐ.എം കാറ്റ്/മാറ്റ്/എക്സാറ്റ് സ്കോർ അടിസ്ഥാനത്തിലും.വിജ്ഞാപനം/ഇൻഫർമേഷൻ ബ്രോഷർ www.nrti.edu.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Rail Transportation Institute
News Summary - Courses at the National Rail Transportation Institute
Next Story