കോവിഡ്; സംസ്ഥാനത്ത് ബിരുദ പഠനത്തിന് 59,983 അപേക്ഷകർ കൂടി
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ബിരുദപഠനത്തിന് കേരളം വിടേണ്ടെന്ന് തീരുമാനിച്ച വിദ്യാർഥികളുടെ എണ്ണം അര ലക്ഷത്തിലേറെ. സംസ്ഥാനത്തെ നാല് സർവകലാശാലകൾക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകളിലേക്ക് ഇൗ വർഷം ആകെ ലഭിച്ചത് 3.32 ലക്ഷം അപേക്ഷകളാണ്. കഴിഞ്ഞ വർഷം 2.73 ലക്ഷമായിരുന്നു. 59983 പേരുടെ വർധന.
കോവിഡ് വ്യാപനം ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഉപരിപഠനത്തിന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കാൽലക്ഷത്തിനും അരലക്ഷത്തിനുമിടയിൽ അപേക്ഷകർ വർധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അരലക്ഷവും കവിഞ്ഞതോടെ സീറ്റുകൾക്ക് വേണ്ടി മത്സരവും വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വാശ്രയ മേഖലയിൽ ഏഴായിരത്തോളം സീറ്റ് സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. വർധന പര്യാപ്തമല്ലാത്ത രീതിയിലാണ് അപേക്ഷകളുടെ പെരുപ്പം.
സംസ്ഥാനത്തെ നൂറിൽപരം കോളജുകളിൽ ചുരുങ്ങിയത് ഒരു പുതുതലമുറ കോഴ്െസങ്കിലും ഇൗവർഷം അനുവദിക്കാൻ നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതുവഴി വർധിക്കുന്ന സീറ്റും വിദ്യാർഥി പ്രവേശനത്തിന് ഉപയോഗിക്കാനാകും.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിലാണ് അപേക്ഷകർ ഗണ്യമായി വർധിച്ചത്. ആകെ 1.35 ലക്ഷം അപേക്ഷകർ. കഴിഞ്ഞ വർഷം ഇത് 95233 ആയിരുന്നു. 40000 പേരുടെ വർധന. കേരള സർവകലാശാലയിൽ 82486 അപേക്ഷകരുണ്ട്. കഴിഞ്ഞ വർഷം 79623 പേരായിരുന്നു. എം.ജിയിൽ കഴിഞ്ഞ വർഷം 72065 അപേക്ഷകരായിരുന്നു. ഇൗ വർഷം 80006 പേരുണ്ട്. കണ്ണൂരിൽ കഴിഞ്ഞ വർഷം 28000 അപേക്ഷകരും ഇത്തവണ 35491 പേരുമുണ്ട്.
മൂന്ന് ഘട്ട അലോട്ട്മെൻറുകളിലൂടെ ഇതിനകം നാല് സർവകലാശാലകളിലുമായി 1,28,767 പേർക്കാണ് ബിരുദ പ്രവേശനം ഉറപ്പായത്. മെറിറ്റ് ക്വോട്ടയിൽ നാല് സർവകലാശാലകളിലുമായി ശേഷിക്കുന്നത് 30000 സീറ്റാണ്. മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് കൂടിയാവുേമ്പാൾ അര ലക്ഷത്തോളം സീറ്റ് കൂടെ ലഭിക്കും. എന്നാലും ഒന്നേകാൽ ലക്ഷത്തിലധികം പേർക്ക് സീറ്റുണ്ടാകില്ല. ഇവർക്ക് വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.