ശാസ്ത്രവിഷയങ്ങളിൽ നെറ്റ്: ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 10നകം
text_fieldsശാസ്ത്രവിഷയങ്ങളിൽ CSIR-UGC നെറ്റ് ലെക്ചർഷിപ് പരീക്ഷക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി ഓൺലൈനായി ആഗസ്റ്റ് 10വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ കെമിക്കൽ സയൻസസ്, എർത്ത് അത്കോസ് ഫെറിക് ഓഷാൻ ആൻഡ്, പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് ടെസ്റ്റ് പേപ്പറുകളാണുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പർ. ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ജൂനിയർ റിസർച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും അസിസ്റ്റന്റ് പ്രഫസറാകാനും യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.
പരീക്ഷാവിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://csirnet.nta.nic.inൽ.അപേക്ഷാഫീസ് ജനറൽ/EWS വിഭാഗങ്ങൾക്ക് 1000 രൂപ, OBC നോൺ ക്രീമിലെയർ വിഭാഗത്തിന് 500 രൂപ, പട്ടികജാതി/വർഗക്കാർക്കും തേർഡ് ഇൻഡറിനും 250 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കുകൾ വഴി SBI/ICICI ഗേറ്റ് വേയിലൂടെ ഫീസ് അടക്കാം. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ഒരാൾക്ക് ജെ.ആർ.എഫിനോ ലെക്ചർഷിപ്പിനോ അല്ലെങ്കിൽ, ഇവ രണ്ടിനും കൂടിയോ അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ് സി/ഇന്റഗ്രേറ്റഡ് BS-MS/നാലു വർഷത്തെ BS/BE/BTech/B.Pharma/MBBS ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 'SC/ST തേർഡ് ജൻഡർ വിഭാഗങ്ങളിൽ പെടുന്നവർക്ക് യോഗ്യതാപരീക്ഷക്ക് 50 ശതമാനം മാർക്ക് മതിയാകും. എം.എസ്.സിക്ക് എൻറോൾ ചെയ്തിട്ടുള്ളവർക്കും ഫലം കാത്തിരിക്കുന്ന കാറ്റഗറിയിൽ അപേക്ഷിക്കാം.
നെറ്റ് പരീക്ഷാ ഫലപ്രഖ്യാപന തീയതി മുതൽ രണ്ട് വർഷത്തിനകം യോഗ്യത നേടണം.ജെ.ആർ.എഫിന് പ്രായപരിധി 28. SC/ST/തേർഡ് ജൻഡർ/ഭിന്നശേഷിക്കാർ വിഭാഗങ്ങൾക്കും വനിതകൾക്കും അഞ്ചു വർഷവും OBC നോൺക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. എന്നാൽ, ലെക്ചർഷിപ് പരീക്ഷക്ക് പ്രായപരിധിയില്ല.
വിശദമായ യോഗ്യതാമാനദണ്ഡങ്ങളും പരീക്ഷാ സിലബസും ഘടനയും ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.