സി.യു.ഇ.ടി പി.ജി 2024; പോകാം, കേന്ദ്ര സർവകലാശാലയിലേക്ക്
text_fieldsകുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ഉറപ്പുനൽകുന്ന കേന്ദ്ര സർവകലാശാലകളിൽ പഠിക്കുകയെന്നത് ആരും ആഗ്രഹിക്കുന്നതാണ്. ഡൽഹി, ജെ.എൻ.യു, ഹൈദരബാദ്, പോണ്ടിച്ചേരി, ബനാറസ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെ യു.ജി, പി.ജി പ്രവേശനം ഇപ്പോൾ ഏകീകൃത പ്രവേശന പരീക്ഷ (സി.യു.ഇ.ടി)വഴിയാണ്. കേരളത്തിൽ നിന്ന് ധാരാളംപേർ ഈ പരീക്ഷയെഴുതുന്നു. കേന്ദ്ര സർവകലാശാലകളിലേക്ക് മാത്രമല്ല, വിവിധ സംസ്ഥാന / കൽപിത/ സ്വകാര്യ സർവകലാശാലകളും CUET അടിസ്ഥാനമാക്കി പ്രവേശനം നൽകുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുക. 2024-25 വർഷത്തെ പോസ്റ്റ് ഗ്രാേജ്വറ്റ് (PG) പ്രോഗ്രാമുകളിലേക്കുള്ള വിജ്ഞാപനം വന്നുകഴിഞ്ഞു. ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത ബിരുദം നേടിയവർക്കും അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://pgcuet.samarth.ac.inൽ.
പരീക്ഷയെങ്ങനെ?
മൂന്ന് ഷിഫ്റ്റുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിതമാണ് പരീക്ഷ. രാവിലെ 09-10.45, ഉച്ച 12.45-2.30, വൈകീട്ട് 4.30-6.15 വരെയാണ് മൂന്ന് ഷിഫ്റ്റുകൾ. 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. സിലബസ് വെബ്സൈറ്റിൽ നൽകും. ശരിയുത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറക്കും. എൻ.ടി.എ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ കേന്ദ്രങ്ങൾ
താൽപര്യമുള്ള പരീക്ഷ കേന്ദ്രങ്ങൾ അപേക്ഷയിൽ നൽകണം. സ്ഥിരം മേൽവിലാസമോ, നിലവിലെ താമസസ്ഥലത്തെ മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനങ്ങളിലെ പരീക്ഷ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാനാകൂ. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങളുണ്ടാകും. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷാകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.